Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:23 am

Menu

Published on January 24, 2017 at 2:19 pm

വിമാനങ്ങള്‍ക്ക് പറക്കാനായി കൊന്നു തളളിയത് എഴുപതിനായിരത്തിലധികം പക്ഷികളെ

nearly-70000-birds-killed-in-new-york-in-attempt-to-clear-safer-path-for-planes

ന്യൂയോര്‍ക്ക്: വിമാനങ്ങള്‍ക്ക് പറക്കാനായി ന്യൂയോര്‍ക്കില്‍ കൊന്നു തള്ളിയത് എഴുപതിനായിരത്തിലധികം പക്ഷികളെയെന്ന് റിപ്പോര്‍ട്ട്.

nearly-70000-birds-killed-in-new-york-in-attempt-to-clear-safer-path-for-planes

പറന്നുയരുന്ന വിമാനങ്ങളില്‍ പക്ഷികളിടിച്ച് വന്‍ അപകങ്ങള്‍ സംഭവിക്കുമെന്ന കാരണം പറഞ്ഞാണ് ന്യൂയോര്‍ക്കിലെ മുന്ന് വിമാനത്താവളങ്ങളില്‍ നിന്ന് മാത്രമായി ഇത്രയധികം പക്ഷികളെ കൊന്നൊടുക്കിയിരിക്കുന്നത്.

വിദേശ മാധ്യമങ്ങളാണ് ഞെട്ടിക്കുന്ന ഈ കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍ മൂന്ന് വിമാനത്താവളത്തില്‍ നിന്നു മാത്രമായി എഴുപതിനായിരത്തിലധികം പക്ഷികളെ കൊന്നൊടുക്കിയിരിക്കുന്നത്.

nearly-70000-birds-killed-in-new-york-in-attempt-to-clear-safer-path-for-planes-3

2009 ജനുവരി 15നു ന്യൂയോര്‍ക്കിലെ ലാ ഗ്വാര്‍ഡിയാ വിമാനത്താവളത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന്  വിമാനം ഹാഡ്സണ്‍ നദിയില്‍ ഇടിച്ചിറക്കേണ്ടി വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് വിമാനങ്ങള്‍ക്ക് ഭീഷണിയായ പക്ഷികളെ കൊന്നൊടുക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

സീഗള്‍ ഇനത്തില്‍പ്പെട്ട പക്ഷികളെയാണ് കൂടുതല്‍ കൊന്നൊടുക്കിയിരിക്കുന്നത്. 28,000 സീഗളുകളെയാണ് ഈ കാലയളവില്‍ കൊന്നുതള്ളിയത്. ഇതു കൂടാതെ 16,8000 യൂറോപ്യന്‍ സ്റ്റാര്‍ലിങ്ങുകളേയും 6000 കൗബോര്‍ഡുകളേയും കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍.

nearly-70000-birds-killed-in-new-york-in-attempt-to-clear-safer-path-for-planes4

തോക്ക് ഉപയോഗിച്ചും കെണി വെച്ച് പിടിച്ചുമാണ് പക്ഷികളെ വ്യാപകമായി ഇക്കാലയളവില്‍ കൊന്നൊടുക്കിയത്. എന്നാല്‍ ഇതു കൊണ്ടും വിമാനങ്ങളില്‍ പക്ഷി ഇടിച്ചുണ്ടാകുന്ന അപകടങ്ങളുടെ കണക്കുകളില്‍ വലിയ കുറവുകള്‍ സംഭവിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പക്ഷികളെ കൊന്നൊടുക്കുന്നതിന് പകരം മറ്റൊരു സംവിധാനം കൊണ്ടു വരണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ വാദിക്കുന്നുണ്ടെങ്കിലും ഇതിനായി യാതൊരു നടപടികളും അധികൃതര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. ദേശാടനക്കിളികള്‍ പറക്കുന്ന വഴിയിലൂടെ വിമാനം പറത്തിയിട്ട് അവയെ കൊന്നൊടുക്കുന്നത് ശരിയായ നടപടിയാണോ എന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ചോദ്യം.

2008ലെ ഹാഡ്സണ്‍ നദിയിലെ സംഭവത്തിനുമുമ്പ് 158 തവണ പക്ഷികള്‍ വിമാനത്തിലിടിച്ചുള്ള അപകടങ്ങള്‍ നടന്നിരുന്നു എന്നാല്‍ ഇതിനുശേഷം പക്ഷികളെ കൊന്നൊടുക്കാന്‍ തുടങ്ങിയിട്ടും പിന്നീട് 299 അപകടങ്ങള്‍ നടന്നെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News