Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രിഥ്വിരാജിനെ നായകനാക്കി ദിലീഷ് നായര്‍ സംവിധാനം ചെയ്ത ചിത്രം ടമാർ പഠാറിലെ പുതിയ ഗാനം പുറത്തിറങ്ങി. നീയില്ലാതെ ജീവിതം എന്ന് തുടങ്ങുന്ന ഗാനത്തിൽ ചെമ്പനും ശ്രിന്ദയുമാണ് അഭിനയിച്ചിട്ടുള്ളത്. പേര് സൂചിപ്പിക്കുന്ന പോലെ ആക്ഷനും കോമഡിയും ഒത്തുച്ചേർന്ന ചിത്രമാണിത്. സപ്തമശ്രീയില്‍ തൃശൂര്‍ ഭാഷ പറഞ്ഞിരുന്ന പ്രിഥ്വിരാജ് ഈ ചിത്രത്തില്‍ തിരുവനന്തപുരം ഭാഷ പറഞ്ഞാണ് ആരാധകരെ കയ്യിലെടുക്കാൻ എത്തുന്നത്.ചിത്രത്തിൽ ബാബുരാജ്,ഷമ്മി തിലകൻ,ചെമ്പൻ,ശ്രിന്ദ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ജപുത്ര ഫിലിംസിന്റെ ബാനറില്‍ രഞ്ജിതാണ് ചിത്രം നിര്‍മ്മിക്കുന്നത്. പൃഥ്വിയുടെ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു.
–
Leave a Reply