Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 4:39 am

Menu

Published on March 20, 2017 at 3:23 pm

വിദ്യാര്‍ഥിയെ മര്‍ദിച്ച കേസ്; നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് അറസ്റ്റില്‍

nehru-group-chairman-krishnadas-in-custody

തൃശൂര്‍: വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ പൊലീസ് അറസ്റ്റു ചെയ്തു. നെഹ്‌റു ഗ്രൂപ്പിന്റെ കീഴിലുള്ള ലക്കിടി ജവഹര്‍ലാല്‍ കോളജിലെ വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്ത് അലിയെ മര്‍ദ്ദിച്ച കേസിലാണ് നടപടി.

കൃഷ്ണദാസിനൊപ്പം കേസില്‍ പ്രതികളായ മറ്റു മൂന്നുപേരും അറസ്റ്റിലായി. പി.ആര്‍.ഒ വത്സലകുമാര്‍, അധ്യാപകന്‍ സുകുമാരന്‍, ലീഗല്‍ അഡൈ്വസര്‍ സുചിത്ര എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.
തൃശൂര്‍ റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ എരുമപ്പെട്ടി പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്.

ഒറ്റപ്പാലം ലക്കിടിയിലെ ജവഹര്‍ലാല്‍ കോളേജിന്റെ അനധികൃത പണപ്പിരിവുകളെക്കുറിച്ച് പരാതിപ്പെട്ടതിന് ചെയര്‍മാന്‍ കൃഷ്ണദാസ് തന്നെ മര്‍ദ്ദിച്ചുവെന്നും നിര്‍ബന്ധിച്ച് പരാതി പിന്‍വലിപ്പിച്ചെന്നും ചോദിക്കാനെത്തിയ രക്ഷിതാവിനെ ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് എല്‍.എല്‍.ബി. വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്ത് അലി(22)നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.

പാമ്പാടി നെഹ്‌റു കോളജിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു ആത്മഹത്യ ചെയ്തകേസിലെ ഒന്നാം പ്രതി കൂടിയാണ് അറസ്റ്റിലായ കൃഷ്ണദാസ്. ഈ കേസില്‍ ഇയാള്‍ ജാമ്യത്തിലാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News