Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: ഉലകനായകൻ കമലഹാസനുമായുള്ള 13 വർഷം നീണ്ട ബന്ധം വേർപെടുത്തിയതിൽ ആദ്യ പ്രതികരണവുമായി നടി ഗൗതമി രംഗത്ത്. കമല്‍ഹാസന്‍ ഗൗതമി വേര്‍പിരിയലിന് പിന്നിലെ കാരണങ്ങളെ കുറിച്ച് നിരവധി അഭ്യൂഹങ്ങളായിരുന്നു മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നത്. ഇരുവര്‍ക്കുമിടയിലെ കരടായത് കമല്‍ഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസനാണെന്നായിരുന്നു പ്രധാന ആരോപണം. ശ്രുതിയും ഗൗതമിയുമായുള്ള വഴക്ക് മൂലമാണ് ഗൗതമി ബന്ധം അവസാനിപ്പിച്ചതെന്നായിരുന്നു പ്രചരിച്ചിരുന്നത്. ഇതിനെതിരെയാണ് ഗൗതമി രംഗത്തെത്തിയിരിക്കുന്നത്.
തന്‍റെ തീരുമാനം തികച്ചും വ്യക്തിപരമാണ്, ഒരു പൊതുസമൂഹത്തില്‍ ജീവിക്കുന്ന വ്യക്തിയെന്ന നിലയില്‍ യാഥാര്‍ഥ്യത്തെ മൂടിവെക്കാന്‍ ആഗ്രഹിക്കുന്നില്ല. തന്റെ ആരാധകര്‍ കൂടി അറിയാന്‍ വേണ്ടിയാണ് താൻ ഈ വെളിപ്പെടുത്തൽ നടത്തുന്നത്. എന്നേക്കാള്‍ ഒരുപാട് വ്യത്യസ്തരാണ് ശ്രുതിയും അക്ഷരയും. അല്ലെങ്കില്‍ തന്നെ ആരാണ് ഞാന്‍ അവര്‍ക്ക്. അവരുടെ എല്ലാ ആഗ്രഹങ്ങള്‍ക്കും സഹകരിച്ച് ഒപ്പമുണ്ടായിരുന്നു.
എന്റെ വേര്‍പിരിയലിന് കാരണം ഒരിക്കലും അവരല്ല.’ ഗൗതമി വ്യക്തമാക്കി. താനും ഒരമ്മയാണ്. ഇനിയും അമ്മയുടെ കര്‍ത്തവ്യം നിറവേറ്റണമെന്നും ഗൗതമി പറയുന്നു. ഇനി മകള്‍ക്ക് മാത്രമായി ജീവിക്കണമെന്നും ഇതിന് മറ്റൊരു ബന്ധം തടസമാകരുതെന്നും ഗൗതമി പറയുന്നു. ഒരിക്കല്‍ പോലും മകള്‍ക്കുവേണ്ടി സമയം നീക്കിവെക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ അവള്‍ കൗമാരപ്രായം എത്തികഴിഞ്ഞു. ഇനി ജീവിതം അവള്‍ക്കൊപ്പമാണ്. ഇനി എന്റെ മകളും അവളുടെ ഭാവിയും മാത്രമാണ് മനസ്സിലെന്നും ഗൗതമി പറഞ്ഞു.
കമല്‍ഹാസനുമായി വേര്‍പിരിയുന്നതായി ഗൗതമി തന്നെയായിരുന്നു ആദ്യം വ്യക്മാക്കിയത്. ഏറെ ഹൃദയവേദനയോടെയാണ് ഈ വിവരം പങ്കുവയ്ക്കുന്നതെന്നും തീരുമാനം വ്യക്തിപരമാണെന്നും ഗൗതമി പറഞ്ഞിരുന്നു.
Leave a Reply