Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 10:10 am

Menu

Published on July 18, 2013 at 1:49 pm

നെല്‍സണ്‍ മണ്ടേലയ്ക്ക് ഇന്ന് 95ാo പിറന്നാള്‍

nelson-mandela-95th-birthday-marked-worldwide

ജൊഹാനസ്ബര്‍ഗ്:നെല്‍സണ്‍ മണ്ടേലയ്ക്ക് ഇന്ന് തൊണ്ണൂറ്റിയഞ്ചാം പിറന്നാള്‍ .മണ്ടേലയുടെ തൊണ്ണൂറ്റിയഞ്ചാം ജന്‍മദിനം ദക്ഷിണാഫ്രിക്കയിലെ ആശുപത്രി കിടക്കിയിലാണ്. മരണത്തോട് മല്ലടിച്ച് ആശുപത്രിയിൽ കിടക്കുന്ന മണ്ടേലയ്ക്ക് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ആശംസകള്‍ നേർന്നു.രാഷ്ട്രപിതാവിൻറെ പിറന്നാള്‍ വിപുലമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ദക്ഷിണാഫ്രിക്കന്‍ ജനത. 67 മിനിറ്റ് നല്ലകാര്യങ്ങള്‍ ചെയ്തുകൊണ്ടാണ് ദക്ഷിണാഫ്രിക്കന്‍ ജനത മണ്ടേലയുടെ ജന്‍മദിനം ആഘോഷിക്കുന്നത്.ദക്ഷിണാഫ്രിക്കക്ക് വേണ്ടി ചെലവിട്ട 67 വര്‍ഷങ്ങളുടെ പ്രതീകമായാണിത്. ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ പ്രസിഡന്‍റായിരുന്ന മണ്ടേലയുടെ ജന്മദിനം ദാനദധര്‍മ്മങ്ങള്‍ നടത്തിയും അഗതിമന്ദിരങ്ങളിലും ആശുപത്രികളിലും സേവനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായും ദക്ഷിണാഫ്രിക്കക്കാര്‍ ഈ ദിനം ആഘോഷിക്കും.ശ്വാസകോശ ബാധയെ തുടര്‍ന്ന് ജൂണ്‍ എട്ടിനാണ് മണ്ടേലയെ പ്രിട്ടോറിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News