Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 12, 2026 10:01 am

Menu

Published on June 11, 2013 at 9:56 am

നെല്‍സണ്‍ മണ്ടേലയുടെ നില അതീവ ഗുരുതരമായി തുടരുന്നു

nelson-mandela-spends-fourth-day-in-hospital-for-lung-infection

ജൊഹാനസ്ബര്‍ഗ്:  പ്രിട്ടോറിയയിലെ ആശുപത്രിയില്‍ കഴിയുന്ന മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയുടെ നില അതീവ ഗുരുതരമായി തുടരുന്നതായി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റിന്റെ ഓഫിസ് വക്താവ് മക് മഹാരാജ് അറിയിച്ചു.

മൂന്നു ദിവസം മുമ്പാണ് 94 കാരനായ മണ്ടേലയെ ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മണ്ടേലയുടെ കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. മണ്ടേലയുടെ ഭാര്യ ഗ്രേസ യൂറോപ്പ് യാത്ര റദ്ദാക്കി ആശുപത്രിയില്‍ത്തന്നെയുണ്ട്.

മണ്ടേല കുറച്ച് ദിവസങ്ങളായി രോഗബാധിതനാണെന്നും ശനിയാഴ്ച്ച അസുഖം അധികമായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും പ്രസിഡന്റ് ജേക്കബ് സുമയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മണ്ടേലയ്ക്ക് മികച്ച ചികിത്സയാണ് നല്‍കുന്നതെന്നും അദ്ദേഹത്തിന്റെ രോഗം ഭേദമാക്കാന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. ദീര്‍ഘനാളായി അസുഖബാധിതനായിരുന്ന മണ്ടേലയെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇത് അഞ്ചാം തവണയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഏപ്രിലില്‍ ന്യുമോണിയ പിടിപ്പെട്ടതിനെ തുടര്‍ന്ന് മണ്ടേല പത്ത് ദിവസം ആശുപത്രിയില്‍ കഴിഞ്ഞിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News