Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ സൗരവ് ഗാംഗുലിയുടെ ജീവിതകഥ പുസ്തകമായി പുറത്തിറങ്ങി.ഗാംഗുലിയുടെ വലിയ ആരാധകനും ഡിജിറ്റല്‍ മാര്‍ക്കറ്റ് വിദഗ്ധനുമായ സത്പ്തര്‍ഷി സര്‍ക്കാറാണ് പുസ്തകം എഴുതിയിരിക്കുന്നത്. ‘സൗരവ് ഗാംഗുലി ക്രിക്കറ്റ്, ക്യാപ്റ്റന്‍സി, കോണ്‍ട്രവേഴ്‌സി’ എന്നാണ് പുസ്തകത്തിന് പേരിട്ടിരിക്കുന്നത് . മുന്‍ കോച്ച് ഗ്രെഗ് ചാപ്പലുമായുള്ള ഉടക്കുള്‍പ്പെടെ ഒട്ടേറെ വിവാദങ്ങള്‍ പുസ്തകത്തിലുണ്ട് .ഗാംഗുലിയുടെ കരിയറിലെ വിവിധ മുഹൂര്‍ത്തങ്ങളുള്‍ക്കൊള്ളിച്ചുകൊണ്ട് ‘വീ ലവ് സൗരവ്’ എന്ന വെബ്‌സൈറ്റും സപ്തര്‍ഷി നടത്തുന്നുണ്ട്. ഗാംഗുലിയുടെ കുട്ടിക്കാലത്തെ കോച്ചായ അശോക് മുസ്താഫി, രാജു മുഖര്‍ജി, ഗോപാല്‍ ബസു തുടങ്ങിയവരുടെ സാന്നിധ്യത്തില്‍
കൊല്‍ക്കത്തയില്‍ വെച്ചായിരുന്നു പുസ്തകത്തിന്റെ പ്രകാശനം. ഐ.പി.എല്ലുമായി ബന്ധപ്പെട്ട തിരക്കുകളെത്തുടര്‍ന്നാണ് ഗാംഗുലി ചടങ്ങിനെത്തിയിരുന്നില്ല.