Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:51 am

Menu

Published on May 10, 2015 at 9:07 pm

ഇരട്ടക്കുട്ടികൾക്ക് രണ്ട് അച്ഛന്മാര്‍…!

new-jersey-woman-learns-her-twins-have-two-dads-at-child-support-hearing

ന്യൂ ജേഴ്‌സി: ഒരമ്മയുടെ വയറ്റില്‍ പിറന്ന ഇരട്ടക്കുട്ടികള്‍ക്ക് അച്ഛന്മാര്‍ രണ്ട് . അമേരിക്കയിലെ ന്യൂ ജേഴ്‌സിയിലാണ് അസാധാരണ സംഭവം നടന്നത് . തന്റെ ഇരട്ട കുഞ്ഞുങ്ങളുടെ പിതൃത്വം സംബന്ധിച്ച് ഒരു യുവതി നൽകിയ പരാതിയെ തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിൽ പിതാവെന്നു യുവതി ചൂണ്ടി കാണിച്ച വ്യക്തി കുഞ്ഞുങ്ങളിൽ ഒരാളുടെ മാത്രം അച്ഛനാണ് എന്ന് തെളിയുകയായിരുന്നു.യുവതി രണ്ട് കുഞ്ഞുങ്ങളുടെയും പിതൃത്വം ചുമത്തിയ യുവാവുമായി ബന്ധപ്പെടുന്നതിന് ഏകദേശം ഒരാഴ്ച ശേഷം മറ്റൊരു വ്യക്തിയിൽ നിന്നും ഗർഭം ധരിച്ചിരുന്നു. വളരെ അപൂർവങ്ങളിൽ അപൂർവമായി മാത്രമേ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാറുള്ളൂ എന്നാണ് ഇത് സംബന്ധിച്ച് പുറത്തിറക്കിയ മെഡിക്കൽ ജേണൽ വ്യക്തമാക്കുന്നത്. 2013 ലാണ് കുഞ്ഞുങ്ങൾ ജനിച്ചത്. കുഞ്ഞുങ്ങൾക്ക് പിതാവിൽ നിന്നും ജീവനാംശം ലഭിക്കുന്നതിനായി രെജിസ്റ്റർ ചെയ്ത കേസിൽ ആണ് ഇത്തരം ഒരു വിധി ഉണ്ടായിരിക്കുന്നത്.കുഞ്ഞുങ്ങളുടെ പിതൃത്വം ആരോപിക്കപ്പെട്ട യുവാവിനോട് ബന്ധപ്പെട്ടതിന് ശേഷം ഒരാഴ്ചയ്ക്കുള്ളിൽ വിവരങ്ങൾ വ്യക്തമാക്കാത്ത മറ്റൊരു യുവാവുമായും ശാരീരികമായി ബന്ധപ്പെട്ടിരുന്നു എന്ന് യുവതിയും സമ്മതിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച പരിശോധനകളുടെ ഫലം ഇക്കഴിഞ്ഞ നവംബറിലാണ് പുറത്തു വന്നത്. 13000 പിതൃത്വ പരിശോധനകൾ നടത്തിയതിൽ ഇത്തരത്തിൽ ഒരു ഫലം ആദ്യമായാണ്‌ എന്നാണ് , പരിശോധിച്ച ലാബിന്റെ ഡയറക്ടർ കാൾ ഹാൻസ് പറഞ്ഞത്.കേസ് സംബന്ധിച്ച് പഠനം നടത്തിയ അമേരിക്കൻ ഗൈനക്കോളജിസ്റ്റ് ജെന്നിഫർ വൂ , അസാധാരണമായ ഗർഭധാരണം എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്‌. ബീജത്തിന് 5 ദിവസം വരെ സ്ത്രീ ശരീരത്തിൽ ആരോഗ്യത്തോടെ കഴിയാൻ സാധിക്കും. അണ്ഡം ഉത്പ്പാടിപ്പിക്കപ്പെടുന്ന കാലയളവിൽ ആകാം യുവതി ഇരുവരുമായും ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത് എന്നും, ഇതിൽ ആദ്യം ചെന്ന ബീജം ഒരു അണ്‍ഡവുമായി ചേർന്നപ്പോൾ, അതിനു ശേഷം വന്ന ബീജം, മറ്റൊരു അണ്‍ഡവുമായി ചേർന്നതാകാം എന്ന് ജെന്നിഫർ വൂ പറയുന്നു. എന്നാൽ, ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് എന്നും ഡോക്ടർ പറഞ്ഞു.പൊതുവെ രണ്ടു രീതിയിലാണ് ഇരട്ട കുട്ടികൾ ജനിക്കുന്നത്. ആദ്യത്തേതിൽ ഒരു ബീജം അണ്ഡവുമായി ചേർന്ന ശേഷം, അത് രണ്ടായി മുറിഞ്ഞ് സമജാത ഇരട്ടകൾ ഉണ്ടാകുന്നു. രണ്ടാമത്തേതിൽ രണ്ടു വ്യത്യസ്ത ബീജങ്ങൾ , രണ്ട് വ്യത്യസ്ത അണ്ഡങ്ങളുമായി ചേർന്ന് സഹജാത ഇരട്ടകൾ രൂപം കൊള്ളുന്നു. ഈ കേസിലും സംഭവിച്ചത് അതാണ്‌.

Loading...

Leave a Reply

Your email address will not be published.

More News