Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:12 am

Menu

Published on October 17, 2013 at 10:16 am

മധ്യപ്രദേശിൽ കമിതാക്കളെ നഗ്നരാക്കി കരിതേച്ച് നടത്തിച്ചു

news-of-married-woman-and-her-lover-get-stripped-and-paraded-in-mp

ധാര്‍ : മനുഷ്യമാനസക്ഷിക്ക് എതിരായ ഈ സംഭവം അരങ്ങേറിയത് മധ്യപ്രദേശിലെ ബാല്‍വാരി പഞ്ചായത്തിലാണ്. 35 കാരിയായ വിവാഹിതയും അഞ്ചു വയസുള്ള കുഞ്ഞിന്‍റെ അമ്മയുമായ സ്ത്രീയെയും അവരുടെ 30 കാരനായ കാമുകനായ യുവാവിനെയുമാണ് ഇത്തരത്തില്‍ ഒരു ശിക്ഷയ്ക്ക് വിധേയരാക്കിയത്. ഇരുവരും തമ്മില്‍ ഏറെക്കാലമായി പ്രണയത്തില്‍ ആയിരുന്നു. തുടര്‍ന്ന് ഒളിച്ചോടാന്‍ തീരുമാനിച്ച ഇരുവരെയും ഗ്രാമവാസികള്‍കൈയ്യോടെ പിടികൂടുകയും ഇവരെ പഞ്ചായത്തിനു മുന്‍പില്‍ ഹാജരാക്കുകയും ചെയ്തു . ബാല്‍ബാരി പഞ്ചായത്തിലെ മൂന്ന് ഗ്രാമങ്ങളില്‍ കൂടിയാണ് രണ്ടുമണിക്കൂറോളം ഇരുവരെയും നടത്തിച്ചത്. പഞ്ചായത്താണ് ഇവര്‍ക്ക് ഇത്തരത്തില്‍ ഒരു ശിക്ഷ വിധിച്ചത്. ഇരുവരുടെയും വസ്ത്രങ്ങള്‍ മാറ്റിയ ശേഷം ശരീരത്തില്‍ കറുത്ത പെയിൻറ് അടിക്കുകയായിരുന്നു. സംഭവത്തില്‍ പോലിസ്‌ ഇരുപതുപേരെ അറസ്റ്റ്‌ചെയ്‌തു .

Loading...

Leave a Reply

Your email address will not be published.

More News