Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:52 am

Menu

Published on October 14, 2015 at 1:05 pm

നിക്കി ഗല്‍റാണിയുടെ ചിത്രം ഫേയ്ബുക്കിലിട്ട ആസിഫ് അലിക്ക് പണി കിട്ടി

nikki-and-asif-ali

നിക്കി ഗല്‍റാണിയുടെ ചിത്രം ഫേയ്ബുക്കിലിട്ട ആസിഫ് അലിക്ക് പണി കിട്ടി… ആസിഫ് ഫേയ്‌സിബുക്കില്‍ ഇട്ട ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ ചര്‍ച്ചയായിരിക്കുന്നത്. ലാല്‍ജോസിന്റെ അസോസിയേറ്റ് ആയിരുന്ന രഘുരാമവര്‍മ്മ സംവിധാനം ചെയ്യുന്ന ‘രാജമ്മ അറ്റ് യാഹൂ’ എന്ന ചിത്രത്തിലെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണ് ആസിഫ് അലി പോസ്റ്റു ചെയ്തത്.

ഈ ചിത്രമാണ് ഇപ്പോള്‍ പുലിവാല് പിടിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, നിക്കി ഗല്‍റാണി, ആസിഫ് അലി, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവർ ഒരുമിച്ച് നില്‍ക്കുന്ന ഈ ചിത്രത്തിന് കിട്ടിയിരിക്കുന്ന കമന്റുകള്‍ കണ്ടാല്‍ ഞെട്ടിപ്പോകും. നായികയായ നിക്കി ഗല്‍റാണിയെപ്പറ്റിയാണ് കമന്റുകളത്രയും. എന്നാല്‍ ഇതേ ഫോട്ടോ നിക്കി സ്വന്തം പേജില്‍ ഇട്ടിട്ടുണ്ട്. അവിടെ ഈ വക കുഴപ്പങ്ങളൊന്നും തന്നെയില്ല.
നിക്കി പ്രതീക്ഷകള്‍ക്കപ്പുറം വളര്‍ന്നു എന്നാണ് ഫോട്ടോയ്ക്ക് കിട്ടിയിരിക്കുന്ന ഒരു കമന്റ്. ആ കമന്റ് ലൈക്ക് ചെയ്തിരിക്കുന്നവരുടെ എണ്ണം മാത്രം ആയിരത്തോളം. ഇതിലും വലിയ പ്രമോഷന്‍ സ്വപ്‌നങ്ങളില്‍ മാത്രം എന്നാണ് ചിത്രത്തിന് ഒരുപാട് പേര്‍ ലൈക്ക് ചെയ്തിരിക്കുന്ന മറ്റൊരു കമന്റ്.

ഇത്രയ്ക്ക് ലൈംഗികദാരിദ്രം പേറുന്നവരാണോ മലയാളികള്‍ എന്ന് സംശയിക്കുന്നവരെ തെറ്റ് പറയാന്‍ പറ്റില്ല. അത്രയ്ക്ക് പരിതാപകരമാണ് കമന്റുകളുടെ അവസ്ഥ.

Loading...

Leave a Reply

Your email address will not be published.

More News