Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: ഷൂട്ടിംഗിനിടയില്‍ നടി നിക്കി ഗല്‍റാണിക്ക് പരിക്കേറ്റു. ചെന്നൈയ്ക്കടുത്ത് ‘ഏഴില്‍’ എന്ന തമിഴ് ചിത്രത്തിന്റെ സംഘട്ടനരംഗം ചിത്രീകരിക്കുമ്പോഴാണ് നിക്കിയ്ക്ക് പരിക്കേറ്റത്.സിമന്റ് സ്ലാബ് കൈകൊണ്ടിടിച്ചു പൊട്ടിക്കാനുള്ള ശ്രമമാണ് കരാട്ടെ പരിശീലിച്ചിട്ടുള്ള നിക്കിക്ക് വിനയായത്. സിനിമയില്‍ പോലീസ് ഉദ്യോഗസ്ഥയായി അഭിനയിക്കുന്ന നിക്കി ആദ്യശ്രമത്തില്‍ ഏതാനും സ്ലാബുകള്‍ പൊട്ടിച്ചു. രണ്ടാമതും ശ്രമിച്ചപ്പോഴാണ് പണി പാളിയത്.നിക്കിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു.പരിശോധനയില്‍ എല്ലിനു പൊട്ടലുണ്ടെന്നു കണ്ടെത്തി. രണ്ടാഴ്ച വിശ്രമമാണ് നിക്കിക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ഷൂട്ടിംഗ് താത്കാലികമായി നിര്‍ത്തിവച്ചു.
Leave a Reply