Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:32 am

Menu

Published on November 9, 2013 at 12:11 pm

സിനിമയില്‍ നിന്നും പിന്മാറാന്‍ മകളെ നശിപ്പിക്കാന്‍ ബന്ധുക്കള്‍ക്ക്‌ പിതാവിന്റെ അനുമതി

nikunj-malik-her-father-and-his-relatives-threatening-her-over-his-decision-to-act-in-a-bollywood-movie

ഫരീദാബാദ്:റിയാലിറ്റി ഷോകളിലൂടെ പ്രശക്തയായി പ്രമുഖ ഫാഷൻ ഡിസൈനറായ നികുഞ്ജ് മാലിക് പിതാവിനും ബന്ധുക്കള്‍ക്കുമെതിരെ പരാതിയുമായി രംഗത്ത്.സ്വന്തം പിതാവ്‌ തന്നെ ബലാത്സംഗം ചെയ്തുകൊള്ളന്‍ അനുമതി നല്‍കിയെന്ന് കാണിച്ചു പോലിസ്‌ സ്റ്റേഷനില്‍ പരാതി നല്‍കിയത്.ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ താന്‍ തയ്യാറായാല്‍ തന്നെ തടയാനായി പിതാവും പിതൃസഹോദരനും ചേര്‍ന്ന് തന്നെ ബലാല്‍സംഗം ചെയ്യാന്‍ അനുമതി നല്‍കിയിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന ആരോപണവുമായിട്ടാണ് നികുഞ്ജ് രംഗത്തെത്തിയിരിക്കുന്നത്. പുതുമുഖതാരത്തിന് ബന്ധുക്കളില്‍ നിന്നും മാനഭംഗഭീഷണി പിതാവും പിതൃസഹോദരനും അദ്ദേഹത്തിന്റെ മകനും ചേര്‍ന്നാണ് ഇത്തരത്തിലൊരു പദ്ധതി തയ്യാറാക്കിയതെന്നും താന്‍ സിനിമയില്‍ അഭിനയിക്കുന്നതില്‍ മൂവര്‍ക്കും വലിയ എതിര്‍പ്പാണെന്നും നികുഞ്ജ് പറയുന്നു.ഇക്കാര്യങ്ങള്‍ കാണിച്ച് ഫരീദാബാദ് പൊലീസ് സ്റ്റേഷനില്‍ താരം പരാതി നല്‍കിയിരിക്കുകയാണ്.പിതാവും അദ്ദേഹത്തിന്റെ മൂത്ത സഹോദരനായ മഹാവീര്‍ പ്രസാദും മകന്‍ അമിത്തും ആണ് തനിക്കെതിരെ തിരിഞ്ഞിരിക്കുന്നത് എന്നാണ് നികുന്ജ് നല്‍കിയ പരാതിയില്‍ ഉള്ളത്.ബോളിവുഡില്‍ അറിയപ്പെടുന്ന താരമാകണം എന്ന തീവ്ര ശ്രമത്തിലാണ് നികുഞ്ച് എന്ന 28 കാരി.പുതിയതായി ഒരു ചിത്രത്തില്‍ അവര്‍ കരാറുമായി കഴിഞ്ഞു.മുന്‍പ്‌ ചില ടെലിവിഷന്‍ സീരിയലുകളിലും നികുഞ്ച്അഭിനയിച്ചിരുന്നു.എന്നാല്‍ മകള്‍ സിനിമയില്‍ അഭിനയിക്കുന്നതില്‍ പിതാവിന് ഒട്ടും താല്‍പര്യമില്ല.അതുകൊണ്ടുതന്നെ മകള്‍ സിനിമ എന്നും പറഞ്ഞു പോയാല്‍ അവളുടെ മാനം നശിപ്പിക്കാന്‍ അച്ഛന്‍ ഉത്തരവിട്ടിരിക്കുന്നത്.അച്ഛന്‍റെ വാക്ക് കേട്ട വല്യച്ചനും മകനും ബലാല്‍സംഗ ഭീഷണിയും മുഴക്കി കഴിഞ്ഞു.അവര്‍ക്കും നികുഞ്ച് സിനിമയില്‍ അഭിനയിക്കുന്നതില്‍ താല്‍പര്യമില്ല.കൊല ചെയ്യപ്പെട്ട ബി ജെ പി നേതാവ്‌ പ്രമോദ്‌ മഹാജന്‍റെ മകന്‍ രാഹുല്‍ മഹാജന്‍ അവതരിപ്പിക്കുന്ന രാഹുല്‍ കാ സ്വയംവര്‍ എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ ഫൈനലിസ്റ്റ് എന്ന നിലയിലാണ് നികുഞ്ച് പ്രശസ്തയാകുന്നത്.അവസാനം രാഹുലിന്‍റെ വിവാഹ അഭ്യര്‍ത്ഥന നിരസിച്ച നികുഞ്ച് വേദിയില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നു.റിവോള്‍വര്‍ റാണിയെന്ന ചിത്രത്തിലൂടെയാണ് ഇരുപത്തിയാറുകാരിയായ നികുഞ്ജ് ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുന്നത്.ചിത്രത്തില്‍ ഒരു മുസ്ലീം പെണ്‍കുട്ടിയുടെ വേഷത്തിലാണ് നികുഞ്ജ് എത്തുന്നത്.പിതാവിനും അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കും തന്റെ സിനിമാപ്രവേശം ഇഷ്ടമല്ലെങ്കിലും അമ്മ എപ്പോഴും തന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ട് കൂടെയുണ്ടെന്ന് താരം പറയുന്നു.ജൂലൈയില്‍ ഇതേ പരാതിയുമായി താന്‍ ഫരീദാബാദ് പൊലീസിനെ സമീപിച്ചെങ്കിലും തന്നെ അറിയിക്കാതെ അവര്‍ കേസ് ക്ലോസ് ചെയ്യുകയായിരുന്നുവെന്ന് നികുഞ്ജ് പറയുന്നു.ഇതേ പരാതിയുമായി താന്‍ ഫരീദാബാദ് പൊലീസിനെ സമീപിച്ചെങ്കിലും തന്നെ അറിയിക്കാതെ അവര്‍ കേസ് ക്ലോസ് ചെയ്യുകയായിരുന്നുവെന്ന് നികുഞ്ജ് പറയുന്നു.എന്നാല്‍ ഇപ്പോള്‍ മാധ്യമങ്ങള്‍ പ്രശ്‌നം ഏറ്റെടുത്തതോടെ പൊലീസ് വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News