Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 18, 2026 3:26 am

Menu

Published on March 27, 2014 at 10:58 am

നിലമ്പൂർ രാധ കൊലക്കേസ് ;ആര്യാടന്‍ ഷൗക്കത്തിൽ നിന്നും പോലീസ് മൊഴിയെടുത്തു

nilambur-radha-murder-casearyadan-shaukath-questioned

നിലമ്പൂര്‍ :കോണ്‍ഗ്രസ് ഓഫിസിലെ തൂപ്പുകാരി രാധ കൊല്ലപ്പെട്ട കേസിൽ നിലമ്പൂര്‍ നഗരസഭാചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിൽ നിന്നും പോലീസ് മൊഴിയെടുത്തു.ആര്യാടൻ ഷൗക്കത്തിൻറെ ഓഫീസിൽ രാധ ജോലി ചെയ്തിരുന്നത് കൊണ്ടാണ് ആര്യാടനിൽ നിന്നും പോലീസ് മൊഴിയെടുത്തത്. നിലമ്പൂര്‍ കെ.എ.പി ക്യാമ്പിലെ ഓഫിസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യൽ നടന്നത്.ഷൗക്കത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് രാജു,ഡ്രൈവര്‍ മനു ഗോപാല്‍, എന്‍.ജി.ഒ. അസോസിയേഷന്‍ ഭാരവാഹിയും കൃഷി അസിസ്റ്റന്റുമായ ഷബീറലി എന്നിവരിൽ നിന്നും മൊഴിയെടുത്തിട്ടുണ്ട്. മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍െറ പേഴ്സനല്‍ സ്റ്റാഫ് അംഗവും രാധവധക്കേസിലെ മുഖ്യപ്രതിയുമായ ബി.കെ.ബിജു നായരുമായുള്ള ബന്ധങ്ങളെകുറിച്ചാണ് പോലീസ് പ്രധാനമായും അന്വേഷിച്ചിരുന്നത്.രാധയെ മുമ്പ് രണ്ടുതവണ വധിക്കാന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘവുമായി ഷൗക്കത്തിന് ബന്ധമുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്. രാധയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചത് നേരിൽ കണ്ട സാക്ഷികളെ ഉപയോഗിച്ച് പ്രതികളെ കണ്ടെത്താൻ കഴിയുമെന്നാണ് കരുതുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News