Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:33 am

Menu

Published on May 23, 2018 at 1:37 pm

നഴ്സ് ലിനിയുടെ മക്കള്‍ക്ക് പത്ത് ലക്ഷം വീതം, ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി; നിപ വൈറസ് ബാധയേറ്റ് മരിച്ച കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം

nipah-virus-government-offers-financial-assistance-nurse-lini-family

 

തിരുവനന്തപുരം: നിപ വൈറസ് ബാധയേറ്റ് മരിച്ച നഴ്‌സ് ലിനിയുടെ മക്കള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമായി. കേരളത്തില്‍ ജോലി ചെയ്യാന്‍ സന്നദ്ധനാണെങ്കില്‍ ഭര്‍ത്താവ് സജീഷിന് ജോലി നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ട്. വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ രോഗം പിടിപ്പെട്ട് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്ന ലിനി ‘രോഗിയെ പരിചരിക്കാന്‍ ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനം കാഴ്ച്ചവെച്ച്, രോഗിയെ പരിചരിച്ചതു കൊണ്ടാണ് അവര്‍ക്ക് അസുഖം വന്നതും മരണത്തിന് കീഴടങ്ങിയതും. അതുകൊണ്ട് തന്നെ അവരുടെ കുടുംബങ്ങളോട് നമുക്ക് പ്രതിബദ്ധതയുണ്ട്. മരിച്ചവരെല്ലാം സാധാരണ, ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. അതിനാല്‍ കാബിനറ്റ് മീറ്റിങ്ങില്‍ ആശ്വാസധനം പ്രഖ്യാപിച്ചിട്ടുണ്ട്’, മന്ത്രി പറഞ്ഞു.’നഴ്‌സിന്റെ കുട്ടികളുടെ ഭാവി പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. അഞ്ച് ലക്ഷം രൂപ വീതം കുട്ടികളുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും അഞ്ച് ലക്ഷം സ്ഥിര നിക്ഷേപമായി ഭാവിയിലെ പഠനാവശ്യത്തിന് ഉപയോഗിക്കാനും തീരുമാനമായിട്ടുണ്ട്’.

നിപ വൈറസ് ബാധയേറ്റ് മരിച്ച മറ്റുള്ളവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി കെകെ ശൈലജ അറിയിച്ചു. നിപ്പ വൈറസാണെന്ന സംശയം തോന്നിയ ഉടന്‍ എന്‍ സി ഡിയുമായും കേന്ദ്രസര്‍ക്കാരമായും ബന്ധപ്പെട്ടിരുന്നുവെന്നും നല്ല പ്രതികരണമാണ് ലഭിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തുടര്‍ നടപടികളുമായി ശക്തമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു. നിപ്പാ വൈറസ് ബാധയുടെ വ്യാപനം തടയാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News