Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നിതാഖാത്തിനെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് സൗദിയില്‍ മലയാളികളടക്കമുള്ള പ്രവാസികളുടെ നെട്ടോട്ടം. സൗദിയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങാന്‍ പാസ്‌പോര്‍ട്ടില്ലാത്തവര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍നിന്ന് ചൊവ്വാഴ്ചമുതലാണ് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കിത്തുടങ്ങിയത്. 20000-ത്തോളം പേര്‍ അപേക്ഷ നല്‍കിയിരുന്നു.ചൊവ്വാഴ്ചമുതല്‍ പ്രതിദിനം 500 പേര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കാനായാല്‍ ജൂണ്‍ 30-നകം 1,70,000 പേര്‍ക്ക് കോണ്‍സുലേറ്റില്‍നിന്ന് ഔട്ട്പാസ് ലഭിക്കും. ജിദ്ദയിലെ കോണ്‍സുലേറ്റിന് പുറമേ കോണ്‍സുലേറ്റ് പരിധിയിലുള്ള വിവിധപ്രദേശങ്ങളിലും ഔട്ട്പാസ് വിതരണം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിതാഖാത് നടപ്പാക്കാന്‍ അബ്ദുള്ള രാജാവ് നല്‍കിയിരിക്കുന്ന സമയപരിധി അവസാനിക്കുമ്പോഴേക്കും നിയമലംഘകരായ 20000-ത്തോളം പേരെ തിരിച്ചയയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ്.
Leave a Reply