Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 6:39 am

Menu

Published on April 27, 2013 at 5:04 am

നിതാഖാത്ത്: ഇന്ത്യന്‍സംഘം ഇന്ന് സൗദിയില്‍

nitaqat-indiangroup-saudi-today

ന്യൂഡല്‍ഹി: സ്വദേശിവത്കരണ (നിതാഖാത്ത്) നടപടികള്‍ മൂലം തൊഴില്‍ നഷ്ടപ്പെടുന്ന ഇന്ത്യക്കാരുടെ പ്രശ്‌നം സൗദി ഭരണകൂടവുമായി ചര്‍ച്ച ചെയ്യുന്നതിന് ഇന്ത്യയുടെ പ്രതിനിധിസംഘം ശനിയാഴ്ച സൗദിയിലേക്ക് പുറപ്പെടും. കേന്ദ്ര പ്രവാസികാര്യ വകുപ്പുമന്ത്രി വയലാര്‍ രവിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ. നായര്‍, പ്രവാസി മന്ത്രാലയത്തിലെ ജോയന്‍റ് സെക്രട്ടറി ടി.കെ. മനോജ്കുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. സൗദിയില്‍ സന്ദര്‍ശനത്തിനെത്തുന്ന കേരള പ്രവാസികാര്യമന്ത്രി കെ.സി. ജോസഫും ചര്‍ച്ചകളില്‍ പങ്കെടുക്കും.

ശനിയാഴ്ച വൈകിട്ട് ജിദ്ദയിലെത്തുന്ന സംഘം ഞായറാഴ്ച സൗദി തൊഴില്‍മന്ത്രി ആദില്‍ ഫലീഖുമായി ചര്‍ച്ച നടത്തും. സൗദി ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായും ഇന്ത്യന്‍ സംഘടനകളുമായും സംഘം സംസാരിക്കും.

തിങ്കളാഴ്ച റിയാദില്‍വെച്ചാണ് ബാക്കിയുള്ള ചര്‍ച്ച. വിവിധ പ്രവാസി സംഘടനകളെയും ഇന്ത്യന്‍സംഘം കാണുന്നുണ്ട്. പ്രതിനിധിസംഘം ചൊവ്വാഴ്ച ഡല്‍ഹിയില്‍ തിരിച്ചെത്തും.

സ്വദേശിവത്കരണ നിയമം കര്‍ശനമാക്കിത്തുടങ്ങിയതോടെ നിരവധി ഇന്ത്യക്കാര്‍ക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് അതുസംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം സൗദിയിലേക്ക് ഒരു സംഘത്തെ അയയ്ക്കാന്‍ തീരുമാനിച്ചത്. സ്വദേശിവത്കരണം നടപ്പാക്കാത്ത കമ്പനികള്‍ക്കും അനധികൃതമായി സൗദിയില്‍ താമസിക്കുന്നവര്‍ക്കും എതിരെയാണ് സൗദി ഗവണ്മെന്‍റ് നടപടികളെടുത്തു തുടങ്ങിയത്. കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടല്‍ കാരണം സൗദി നടപടികള്‍ മൂന്നുമാസക്കാലത്തേക്ക് തത്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News