Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിദേശികള്‍ക്കുപകരം സ്വദേശി യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ നിതാഖത്ത് നടപ്പാക്കിയത് ഇപ്പോൾ അവർക്കു തന്നെ വിനയായിരിക്കുകയാണ്. സൗദി യുവാക്കള്‍ ജോലിക്കെത്താത്തതാണ് പ്രശ്‌നo. ജോലിക്കെത്തുന്നവർ കൃത്യനിഷ്ഠയോ അച്ചടക്കമോ പാലിക്കുന്നുമില്ല. ഇങ്ങനെ വന്നാൽ രാജ്യത്തിൻറെ സമ്പത്ഘടന മോശം നിലയിലായിവരും. ഹാജരും ഉല്‍പ്പാദനക്ഷമതയും കണക്കിലെടുക്കാതെയാണ് സൗദി യുവാക്കള്‍ തങ്ങളുടെ ശമ്പളം വാങ്ങുന്നതെന്ന് പല തൊഴിലുടമകളും പരാതിപ്പെടുന്നുണ്ടെന്ന് സൗദി ചേംബേഴ്‌സ് കൗണ്‍സിലിലെ നാഷണല്‍ ട്രെയിനിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ അവദ് പറഞ്ഞു. രാജ്യത്തെ സ്വദേശിവല്‍ക്കരണത്തെ തകര്‍ക്കുന്നതാണിതെന്ന് അദ്ദേഹം വെളിപ്പെടുത്തി. സൗദി യുവാക്കളിലെ അച്ചടക്കമില്ലായ്മയും ഉല്‍പാദനക്ഷമതക്കുറവും പരിഹരിക്കാന്‍ ഇവരെ മൂന്നുതരം സോണുകളാക്കി തിരിക്കുന്നുണ്ട്. പ്രവര്‍ത്തനങ്ങളും അച്ചടക്കവുമുള്ള മികവാര്‍ന്ന യുവാക്കളെ ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തും. രണ്ടിലും മോശമായവരെ യെല്ലോ സോണിലും പതിവായി ജോലി സ്ഥലത്തെത്താവരും മോശം പ്രകടനം കാഴ്ചവെക്കുന്നവരുമായ യുവാക്കളെ റെഡ് സോണിലും ഉള്‍പ്പെടുത്തും.ഇതോടെ ഈ പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Leave a Reply