Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:55 am

Menu

Published on November 21, 2017 at 12:26 pm

ലേബർ റൂമിൽ നിന്നെടുത്ത നിത്യാമേനോൻറെ സെൽഫി വൈറലാകുന്നു …..!!

nithya-menons-selfie-from-labor-room

ലേബര്‍ റൂമില്‍ നിന്ന് നിത്യാ മേനോന്‍ എടുത്ത സെല്‍ഫി സോഷ്യൽമീഡിയയിൽ വൈറലാകുന്നു. നിത്യ മേനോന്റെ ചിത്രം അക്ഷാരാര്‍ത്ഥത്തില്‍ എല്ലാവരെയും ആദ്യമൊന്ന് അമ്പരപ്പിക്കും. ചിത്രത്തില്‍ ഒരു ചോരക്കുഞ്ഞിനേയും നിത്യയുടെ അടുത്ത് കാണുന്നുണ്ട്. എന്നാൽ യാഥാർത്ഥത്തിൽ മെര്‍സല്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പകര്‍ത്തിയ രംഗമായിരുന്നു ഇത്. നിത്യ കുഞ്ഞിനൊപ്പം സെല്ഫിയെടുക്കുന്ന ചിത്രം ചിത്രത്തിൻറെ അണിയറപ്രവർത്തകരിൽ ഒരാൾ തൻറെ ക്യാമറയിൽ പകർത്തുകയായിരുന്നു. ഈ ചിത്രമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

വിജയ് നായകനായ മെർസൽ എന്ന ചിത്രത്തിൽ മൂന്ന് നായികമാരിൽ ഒരാളാണ് നിത്യാമേനോൻ. ചിത്രത്തിൽ മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിച്ച വിജയ്‌യുടെ അച്ഛൻ കഥാപാത്രമായ ദളപതിയുടെ ഭാര്യ ഐശ്വര്യയുടെ വേഷമായിരുന്നു നിത്യക്ക്. നിത്യ മേനോന്‍ അവതരിപ്പിച്ച കഥാപാത്രത്തിന് വേണ്ടി ആദ്യം ജ്യോതികയെയായിരുന്നു സമീപിച്ചിരുന്നത്. എന്നാല്‍ നായകന്മാരുടെ നിഴലാകുന്ന കഥാപാത്രം വേണ്ടെന്ന് ജ്യോതിക തന്നെ തീരുമാനിക്കുകയായിരുന്നു. കാജല്‍ അഗര്‍വാള്‍, സാമന്ത എന്നിവരാണ് ചിത്രത്തിലെ മറ്റ് നായികമാർ. തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രത്തെയാണ് നിത്യ മെര്‍സലില്‍ അവതരിപ്പിച്ചിരിക്കുന്നത്. ആകാശഗോപുരം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നിത്യ ഉറുമി,വയലിൻ,ഓകെ കണ്മണി,100 ഡെയ്സ് ഓഫ് ലൗ, തത്സമയം ഒരു പെൺകുട്ടി തുടങ്ങി ഒട്ടനവധി ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴ്,തെലുങ്ക്,കന്നഡ എന്നീ ഭാഷകളിലും നിത്യ തൻറെ അഭിനയമികവ് കാണിച്ചു.

Loading...

Leave a Reply

Your email address will not be published.

More News