Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നിത്യാമേനോന്‍ വിമാനത്തിന്റെ കോക്പിറ്റില്‍ യാത്രചെയ്ത സംഭവം വന്‍ വിവാദമായിരുന്നു. ഇതേ തുടർന്ന് പൈലറ്റുമാരുടെ പണിയും പോയി.ബംഗ്ലൂർ-ഹൈദരാബാദ് വിമാനത്തിന്റെ കോക്പിറ്റിലെ നിരീക്ഷര്‍ക്കുള്ള സീറ്റിലാണ് നിത്യ യാത്ര ചെയ്തത്. നിരീക്ഷകസീറ്റിലിരിക്കാന്‍ ഡിജിസിഎ അനുവദിക്കുന്ന വ്യോമഗതാഗത നിരീക്ഷകര്‍ക്കും പരിശീലന പൈലറ്റുമാര്‍ക്കുംമാത്രമേ അവകാശമുള്ളൂ. വന്‍ സുരക്ഷാവീഴ്ചയാണിതെന്ന് കാണിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് ഏവിയേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാൽ ഇപ്പോൾ നടി നിത്യാമേനോന്‍ സംഭവത്തെക്കുറിച്ചുള്ള വിശദീകരണവുമായി രംഗത്തെത്തി.
ബംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കിടെയാണ് ഞാന്‍ കോക്പിറ്റില്‍ കയറിയത്. കോക്പിറ്റില്‍ ദുഖിചിരിക്കുന്ന പൈലറ്റുമാരെ കണ്ടു. അവര്‍ കരയുകയും, ഇടയ്ക്കിടെ കണ്ണീര്‍ തുടയ്ക്കുന്നുമുണ്ടായിരുന്നു. അത് കണ്ടിട്ടാണ് കാര്യം എന്താണെന്ന് അന്വേഷിക്കാമെന്ന് കരുതി അങ്ങോട്ട് പോയത്. വരെ സഹായിക്കാന്‍ ഞാന്‍ തയ്യാറാണെന്ന് അറിയിച്ചു, കാരണം അവര്‍ ഞങ്ങള്‍ യാത്ര ചെയ്യുന്ന വിമാനത്തിന്റെ പൈലറ്റുമാരാണ്. പൈലറ്റുമാരോട് കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കി. ഇതിനിടയില്‍ അവര്‍ എന്റെ ഓട്ടോഗ്രാഫും ചോദിച്ചു. ഓട്ടോ ഗ്രാഫ് നല്‍കാന്‍ വേണ്ടി കോക്ക് പിറ്റിലേക്ക് പോകേണ്ടിവന്നു. അവരുടെ സങ്കടം കേട്ട് അവിടെ തന്നെയിരുന്നു പോയി. അവിടെയിരുന്ന് യാത്ര ചെയ്യരുതെന്ന് തനിക്കറിയില്ലായിരുന്നുവെന്നും നിത്യ കൂട്ടിച്ചേർത്തു. പൈലറ്റുമാര്‍ക്ക് ആറുമാസമായി ശമ്പളമോ മറ്റു ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. ആനുകൂല്യങ്ങള്‍ എല്ലാം വെട്ടിക്കുറച്ചു. എയര്‍ ഇന്ത്യയെ രക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇവരുടെ ശമ്പളവും ആനുകൂല്യങ്ങളും പിടിച്ചുവെച്ചിരിക്കുന്നത്. തൊഴില്‍ നഷ്ടപ്പെട്ട പലരും പച്ചക്കറി കച്ചവടവും മറ്റും നടത്തിയാണ് ജീവിക്കുന്നതെന്നും അവര്‍ പറഞ്ഞു. അവര്‍ക്ക് വേണ്ടി തനിക്ക് ഒന്നും ചെയ്യാന്‍ കഴിയാഞ്ഞതിന്റെ സങ്കടവും നിത്യ പങ്കുവച്ചു.ഈ സംഭവത്തെ ആസ്പദമാക്കി ഒരു സിനിമ ചെയ്യുമെന്നാണു നിത്യ പറയുന്നത്. ഇതിനായി മോഹന്‍ലാലുമായി സംസാരിക്കും. അപകടം എയര്‍ലൈന്‍സ് എന്നായിരിക്കും ചിത്രത്തിന്റെ പേര് എന്നും പറഞ്ഞു.
Leave a Reply