Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ:മലയാളത്തിലെയും തമിഴിലെയും രണ്ട് സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം വന്നത് നിവേദക്കാണ്.ഒരേ സമയം മലയാളത്തിലെയും തമിഴിലെയും സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയതില്‍ അഭിമാനിക്കുകയാണ് നിവേദ.ജില്ല എന്ന ചിത്രത്തിൽ മോഹന്‍ലാലിൻറെ മകളായാണ് നിവേദ അഭിനയിക്കുന്നത്.മഹാലക്ഷ്മി എന്നാണ് ചിത്രത്തില്‍ നിവേദയുടെ കഥാപാത്രത്തിൻറെ പേര്. വിജയുടെ സഹോദരി കഥാപാത്രം കൂടിയാണ് മഹാലക്ഷ്മി .ജയറാം നായകനായ വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലൂടെയാണ് നിവേദ തന്‍റെ സിനിമാ ജീവിതം ആരംഭിക്കുന്നത്.തുടര്‍ന്ന് ധാരാളം ചിത്രങ്ങളില്‍ അഭിനയിച്ച നിവേദ തമിഴില്‍ ശശികുമാര്‍ നായകനായ നാടോടി എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രം ചെയ്തതിന് ശേഷം ജില്ലയിലാണ് ഒരു നല്ല വേഷം നിവേദയെത്തേടി വന്നത്.ലാലേട്ടനൊപ്പം അഭിനയിക്കാനുള്ള അവസരം കൈവന്നതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും നിവേദ പറഞ്ഞു. ചിത്രത്തിൽ മഹാലക്ഷ്മി എന്ന കഥാപാത്രം ഒരു മകള്‍,പെങ്ങള്‍ എന്നതിലുപരി ശക്തമായ ഒരു കഥാപാത്രം കൂടെയാണെന്ന് നിവേദ വെളിപ്പെടുത്തി.
Leave a Reply