Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രേമം കണ്ടിറങ്ങിയ പ്രേക്ഷകര്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്ത സംശയങ്ങളില്‍ ഒന്ന് മലര്‍ ജോര്‍ജ്ജിനെ പറ്റിച്ചതാണോ എന്നതാണ്. വാഹനാപകടത്തില്‍ പരുക്കേറ്റ മലരിന് ഓര്‍മ്മ നഷ്ടപ്പെടുകയും ജോര്‍ജ്ജിനെ മറന്നു പോകുകയും ചെയ്തു. എന്നാല്‍ ജോര്‍ജ്ജിനെ മലര്‍ മനപ്പൂര്‍വം ഒഴിവാക്കുന്നതിനായി മറവി അഭിനയിച്ചതാണോ എന്ന സംശയം പ്രേക്ഷകര്‍ക്കുണ്ടായിരുന്നു. ചിത്രത്തിന്റെ അവസാനം മലര്‍ ജോര്‍ജ്ജിന്റെ വിവാഹത്തിന് എത്തുന്ന സമയത്ത് തിരിഞ്ഞ് നോക്കി ചിരിക്കുന്നുണ്ട്, അവര്‍ സന്തോഷമായി ജീവിക്കട്ടെ എന്ന് പറയുന്നുമുണ്ട്. ഇതാണ് മലര്‍ ജോര്‍ജ്ജിനെ പറ്റിക്കുകയായിരുന്നോ എന്ന സംശയം പ്രേക്ഷകര്‍ക്കുണ്ടായത്.
എന്നാൽ ഈ സംശയയത്തിന് നിവിൻ പൊളി തന്നെ മറുപടിയുമായി എത്തി.ജോര്‍ജ്ജിനെ മലര്‍ പറ്റിച്ചതല്ല . അതൊരു അപകടം തന്നെയായിരുന്നു എന്ന് തന്നെയാണ് സിനിമയുടെ നിര്‍മ്മാണ സമയത്ത് ഉദ്ദേശിച്ചതെന്നും നിവിന്‍ പറഞ്ഞു. ടെക്‌നോപാര്‍ക്കിലെ ചടങ്ങില്‍, മുന്നില്‍ തിങ്ങി നിറഞ്ഞ നൂറുകണക്കിനു ടെക്കികള്‍ക്കിടയില്‍ നിന്നാണ് ഒരാള്‍ നിവിനെക്കൊണ്ട് പ്രേമം സിനിമയ്ക്കു പിന്നിലെ സസ്‌പെന്‍സ് പൊളിപ്പിച്ചത്.
Leave a Reply