Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:47 am

Menu

Published on January 3, 2014 at 12:34 pm

നിവിന്‍ പോളിയും ഇഷ തല്‍വാറും വീണ്ടും ഒന്നിക്കുന്നു

nivin-pauly-and-isha-talwar-is-again-joining-together

‘തട്ടത്തിന്‍ മറയത്ത്‌’എന്ന ഒറ്റ ചിത്രംകൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടിയ പ്രണയ ജോഡികളായ നിവിൻ പോളിയും ഇഷ തൽവാറും വീണ്ടും ഒന്നിക്കുകയാണ്‌.അന്‍വര്‍ റഷീദ്‌ നിര്‍മ്മിക്കുന്ന അഞ്‌ജലി മേനോന്റെ അടുത്ത ചിത്രത്തിലാണ്‌ ഇവര്‍ വീണ്ടും ജോഡികളാകുന്നത്‌.അതേസമയം ആദ്യത്തെ ചിത്രം പോലെ ഇരുവരും മുഴുനീള വേഷത്തിലല്ല എന്നതാണ്‌ പ്രത്യേകത.നിവിന്‍ പോളിയെയും ഇഷ തല്‍വാറിനെയും കൂടാതെ ദുല്‍ഖര്‍ സല്‍മാന്‍,ഫഹദ് ഫാസില്‍, നസ്‌റിയ നസീം,നിത്യ മേനോന്‍,പാര്‍വതി തുടങ്ങിയവരും വേഷമിടുന്നുണ്ട്.അതേസമയം മലയാള സിനിമ കയ്യാളുന്ന പുതിയ തരംഗത്തിനൊപ്പം സ്‌ക്രീനില്‍ എത്താന്‍ കഴിയുന്നത്‌ ഇഷയെ കൂടുതല്‍ സന്തോഷിപ്പിക്കുകയാണ്‌.യുവ നിരയ്‌ക്ക് ഒപ്പം അന്‍വര്‍ റഷീദ്‌,സമീര്‍ താഹിര്‍, അഞ്‌ജലി മേനോന്‍ എന്നിവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ കഴിയുന്നത്‌ തന്നെ ഏറെ ആഹ്‌ളാദിപ്പിക്കുന്നതായി ഇഷ പറയുന്നു.ഡിസംബര്‍ പത്തിന് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.ഒരു ഫണ്‍ എന്റര്‍ടൈനറായാണ് ചിത്രമൊരുക്കുന്നത്. എറണാകുളമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. കൂടാതെ ബാംഗ്ലൂര്‍,പോണ്ടിച്ചേരി,ഹൈദരാബാദ്,ചെന്നൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കും.

Loading...

Leave a Reply

Your email address will not be published.

More News