Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:15 am

Menu

Published on February 21, 2018 at 3:25 pm

മോഹൻലാൽ വന്നതോടെ പഴയ ചരിത്രം ആവർത്തിക്കുമോ.. നിവിൻ ആരാധകർ പേടിയിലാണ്

nivin-pauly-mohanlal-kayamkulam-kochunni-movie

നിവിന്‍ പോളിയുടെ റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ വിശേഷങ്ങളാണല്ലോ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ അഥിതി വേഷത്തില്‍ എത്തുന്നു എന്നതാണ് സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഒന്നുകൂടെ ശ്രദ്ധേയമാക്കുന്നത്. മോഹന്‍ലാല്‍ അഥിതിതാരം ആണെങ്കിലും കൂടെ ചെയ്യുന്ന വേഷം ഏറെ പ്രാധാന്യം നിറഞ്ഞതും ശ്രദ്ധ നേടുന്നതുമാണ്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ തരംഗമാകുകയും ചെയ്തിട്ടുണ്ട്.

നിവിന്‍ പോളിയെ സംബന്ധിച്ചെടുത്തോളം തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നാണിത് എന്നതിനാല്‍ ഏറെപ്രതീക്ഷകളുണ്ട്. താരത്തെ പോലെ തന്നെ താരത്തിന്റെ ആരാധകരും ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്.

എന്നാല്‍ മോഹന്‍ലാല്‍ അതിഥി താരമാണെങ്കിലും കൂടെ ഇതുവരെ നിവിന്‍ പൊളി ചിത്രം എന്നറിയപ്പെട്ടത് ഇനി മുതല്‍ മോഹന്‍ലാല്‍ ചിത്രം എന്ന പേരില്‍ അറിയപ്പെടുമോ എന്ന പേടിയിലാണ് ആരാധകര്‍. അതോടെ നിവിന്‍ പോളിക്ക് ലഭിക്കേണ്ട പ്രശസ്തിക്ക് അല്പം മങ്ങലേല്‍ക്കുമോ എന്ന സംശയവും ആരാധകര്‍ക്കുണ്ട്.

പണ്ട് സുരേഷ് ഗോപിയും ജയറാമും തകര്‍ത്തഭിനയിച്ച സമ്മര്‍ ഇന്‍ ബത്‌ലെഹേം ചിത്രത്തില്‍ അതിഥി താരമായി ഗംഭീര പ്രകടനത്തോടെ മോഹന്‍ലാല്‍ വിലസിയപ്പോള്‍ മറ്റു രണ്ടുപേര്‍ക്കും അല്പം മങ്ങലേറ്റിരുന്നു. ഫലത്തില്‍ സുരേഷ് ഗോപി-ജയറാം ചിത്രമായിരുന്നെങ്കില്‍ കൂടെ മോഹന്‍ലാലിന്റെ പ്രകടനത്തെ കുറിച്ച് നല്ല അഭിപ്രായം അന്ന് വന്നിരുന്നു. ആ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നിവിന്‍ ആരാധകര്‍ക്കിടയില്‍ ഒരു പേടി ഇപ്പോള്‍ ഉണ്ടായിട്ടുണ്ടാകും എന്ന കാര്യം ഉറപ്പാണ്.

Loading...

Leave a Reply

Your email address will not be published.

More News