Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 3:37 pm

Menu

Published on December 11, 2015 at 3:38 pm

തന്റെ വിജയ രഹസ്യം വെളിപ്പെടുത്തി നിവിൻ പോളി

nivin-pauly-reveal-the-secret-of-his-success

മലയാളത്തിലെ ഇപ്പോഴത്തെ ജനപ്രിയ നായകന്‍ ആരെന്നു ചോദിച്ചാല്‍ അതിനു ഒറ്റ ഉത്തരമേയുള്ളൂ- നിവിന്‍ പോളി.കഴിഞ്ഞ രണ്ട് വര്‍ഷമായി നിവിന്‍ അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകളാണ്.  ഒടുവിലിറങ്ങിയ ‘പ്രേമം’ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായിരിന്നു.ഇനിയും ഒത്തിരി ചിത്രങ്ങള്‍ നിവിന്റേതായി പുറത്തിറങ്ങാനിരിക്കുന്നു.എന്താണ് തന്റെ വിജയ രഹസ്യം എന്ന് ചോദിച്ചാല്‍ നിവിന്‍ പറയും അത് ടീം വര്‍ക്കാണ് എന്ന്. ഭാഗ്യത്തിന് എനിക്ക് നല്ല ടീമുകളുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. അത് തന്നെയാണ് എന്റെ വിജയരഹസ്യം നിവിന്‍ പറഞ്ഞു. നല്ലൊരു തിരക്കഥ കിട്ടിയാല്‍ അത് മാന്യമായി കൈകാര്യം ചെയ്യാന്‍ കഴിയാത്ത ഒരു സംവിധായകന്റെ കൈയ്യിലെത്തുന്നതാണ് ഏറ്റവും വലിയ ദുരന്തമെന്നും നിവിന്‍ പറയുന്നു. ഒരു മാഗസിനു നൽകിയ അഭിമുഖത്തിലായിരുന്നു നിവിൻ ഇക്കാര്യം വ്യക്തമാക്കിയത്.നിവിന്‍ പോളിയുടെതായി അടുത്ത് പുറത്തിറങ്ങാനിരിക്കുന്നത് ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രമാണ്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രം .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News