Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 11, 2026 1:51 pm

Menu

Published on March 13, 2017 at 10:19 am

നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള പണം പിന്‍വലിക്കല്‍ നിയന്ത്രണങ്ങള്‍ നീക്കി

no-limit-on-cash-withdrawal

മുംബൈ:  കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തെ തുടര്‍ന്ന് പണം പിന്‍വലിക്കുന്നതിന് ആര്‍.ബി.ഐ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം നീക്കി. ഇന്നുമുതല്‍ ബാങ്ക് അക്കൗണ്ടുകളില്‍നിന്നും എ.ടി.എമ്മുകളില്‍നിന്നും പണം പഴയപടി എത്രവേണമെങ്കിലും പിന്‍വലിക്കാം.

അതേസമയം, പണംപിന്‍വലിക്കുന്നതിനുള്ള പരിധി സംബന്ധിച്ച് അതത് ബാങ്കുകള്‍ക്ക് തീരുമാനമെടുക്കാം. നാലു മാസത്തോളം നീണ്ട നിയന്ത്രണങ്ങള്‍ക്കാണ് അവസാനമാകുന്നത്. സേവിങ്‌സ് അക്കൗണ്ടുകളില്‍നിന്നുള്‍പ്പെടെ പണം പിന്‍വലിക്കുന്നതിനുള്ള പരിധി ഇന്നു മുതല്‍ ഉണ്ടാവില്ല. നവംബര്‍ എട്ടുവരെയുണ്ടായിരുന്ന പഴയപടിയായിരിക്കും ഇന്നുമുതലുള്ള പണമിടപാടുകള്‍.

സേവിങ്ങ്‌സ് അക്കൗണ്ടില്‍നിന്നും ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 20,000 എന്നത് കഴിഞ്ഞമാസം 20ന് 50,000മായി ഉയര്‍ത്തിയിരുന്നു. എ.ടി.എമ്മുകളില്‍നിന്നും പ്രതിദിനം പിന്‍വലിക്കാവുന്നതുക 2,500ല്‍ നിന്ന് ആദ്യം 4,500 ആയും പിന്നീട് 10,000മായും നിശ്ചയിച്ചിരുന്നു. ഈ പരിധികളാണ് അവസാനിക്കുന്നത്.

കറന്റ്, ക്യാഷ് ക്രെഡിറ്റ്, ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ടുകള്‍ക്കും നിലവിലുണ്ടായിരുന്ന എല്ലാ നിയന്ത്രണവും അവസാനിപ്പിച്ചു. എന്നാല്‍ പണം പിന്‍വലിക്കുന്നതിനുള്ള പരിധിസംബന്ധിച്ച് അതത് ബാങ്കുകള്‍ക്ക് ഇനി തീരുമാനമെടുക്കാനാകും.

നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ അവസാനിക്കുന്നതോടെ ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണവും പിന്‍വലിക്കുമെന്ന് കഴിഞ്ഞമാസത്തെ പണവായ്പാ അവലോകനത്തിന് ശേഷമാണ് ആര്‍.ബി.ഐ പ്രഖ്യാപിച്ചത്.

കഴിഞ്ഞ നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരം, അഞ്ഞൂറ് നോട്ടുകള്‍ പിന്‍വലിച്ചതോടെയാണ് പണമിടപാടുകള്‍ക്ക് ആര്‍.ബി.ഐ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. പിന്‍വലിച്ചതിന് ആനുപാതിമായി പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ വൈകിയതായിരുന്നു കാരണം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News