Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:33 am

Menu

Published on August 23, 2013 at 4:34 pm

നെട്ടോട്ടം ഓടേണ്ട : ഗ്യാസ് സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധമല്ല

no-need-of-adhaar-card-for-gas-subsidy

ഗ്യാസ് സബ്സിഡിക്ക് വേണ്ടി ആധാര്‍ കിട്ടാനും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാനും ഓടികൊണ്ടിരിക്കുന്നവര്‍ക്ക് ഇനി ഓട്ടം നിര്‍ത്താം.പാചക വാതക സബ്സിഡി ലഭിക്കാന്‍ ആധാര്‍ കാര്‍ഡ്‌ വേണമെന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.ആധാര്‍ ഉള്ളവര്‍ക്കുമാത്രമെ സബ്സിഡി ലഭ്യമാക്കുകയുള്ളു എന്ന നിലപാടെടുക്കുന്ന പാചകവാതക കമ്പിനികള്‍ നടപടി നേരിടേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി രാജിവ് ശുക്ല രാജ്യസഭയില്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് പൊതുമേഖലാ എണ്ണ കമ്പനികള്‍ക്ക് ഉടന്‍ നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.പാചക വാതക സബ്സിഡി സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആധാര്‍ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമെ നല്‍കുകയുള്ളുവെന്ന് ഗ്യാസ് ഏജന്‍സികള്‍ വ്യക്തമാക്കിയിരുന്നു. ആധാര്‍ കാര്‍ഡിന് അപേക്ഷിച്ചിട്ടുള്ള പലര്‍ക്കും അത് ഇനിയും ലഭിക്കാത്തത് ഏറെ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു.ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടില്ലെന്ന കാരണം പറഞ്ഞ് ഗ്യാസ് ഏജന്‍സികള്‍ നിശ്ചിത തുകയെക്കാള്‍ കൂടുതല്‍ വാങ്ങുന്നതായും പരാതിയുണ്ട്.സബ്‌സിഡി ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്നായിരുന്നു മന്ത്രി നേരത്തെ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നത്. ഇതുമൂലം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗ്യാസ് ഏജന്‍സികളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

Loading...

Leave a Reply

Your email address will not be published.

More News