Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:07 am

Menu

Published on October 26, 2013 at 10:21 am

ജപ്പാനിലെ ഫുക്കുഷിമയില്‍ ശക്തമായ ഭൂചലനം

no-reports-of-damage-after-7-3-magnitude-earthquake-hits-japan

ടോക്കിയോ:ജപ്പാനിലെ ഫുക്കുഷിമയില്‍ ശക്തമായ ഭൂചലനം.റിക്ടര്‍ സ്കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണെന്ന് യു.എസ്. ജിയോളജിക്കല്‍ സര്‍വെ സ്ഥിരീകരിച്ചു. ജപ്പാൻറെ കിഴക്കന്‍ തീരപ്രദേശത്തുള്ള ഹൊന്‍ഷു ദ്വീപില്‍ നിന്ന് 327 കിലോമീറ്റര്‍ അകലെ കടലില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിൻറെ പ്രഭവ കേന്ദ്രം.പ്രാദേശിക സമയം പുലര്‍ച്ചെ 3.10നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.ചലനം ഒരു മിനിറ്റ് നീണ്ടുനിന്നതായി റിപ്പോര്‍ട്ട്.
ഗുരുതരമായ അപകടമോ ആള്‍നാശമോ ഉണ്ടായിട്ടില്ലെന്ന് ജപ്പാനിലെ ഔദ്യോഗിക ചാനല്‍ എന്‍.എച്ച്.കെ. അറിയിച്ചു.ഒരുമീറ്റര്‍ ഉയരത്തില്‍ സുനാമിയുണ്ടാകാമെന്ന് ജപ്പാന്‍ കാലാവസ്ഥാ പഠനകേന്ദ്രം മുന്നറിയപ്പ് നല്‍കിയിരുന്നു.ജനങ്ങളോട് തീരത്തുനിന്ന് മാറിപ്പോകാന്‍ നിര്‍ദേശിച്ചു.മിയാഗി പ്രവിശ്യയിലെ ഇഷിനോമാകിക്ക് 327 കി.മീ തെക്കുകിഴക്ക് കടലില്‍ 10 കി.മീ. ആഴത്തിലാണ് ഭൂകമ്പത്തിൻറെ പ്രഭവകേന്ദ്രം.ഫുകുഷിമ ആണവനിലയത്തിന് തകരാറൊന്നുമില്ലെന്ന് നിലയത്തിൻറെ നടത്തിപ്പുകാരായ ടോക്യോ ഇലക്ട്രിക് പവര്‍ കമ്പനി (ടെപ്‌കോ) അറിയിച്ചു.2011-ല്‍ ഭൂചലനവും സുനാമിയുമുണ്ടായ പ്രദേശമാണ് മിയാഗി പ്രവിശ്യ.ഭൂകമ്പമാപിനിയില്‍ 9 തീവ്രത രേഖപ്പെടുത്തിയ ഭൂചനലത്തില്‍ 18,000 പേര്‍ മരിച്ചു.

Loading...

Leave a Reply

Your email address will not be published.

More News