Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 3:35 am

Menu

Published on June 1, 2017 at 4:04 pm

നിയന്ത്രണം കശാപ്പിനല്ല, കന്നുകാലി വില്‍പന സ്ഥലങ്ങള്‍ക്കെന്ന് ജെയ്റ്റ്‌ലി

no-restriction-cattle-slaughter-says-arun-jaitly

ന്യൂഡല്‍ഹി: കന്നുകാലി കശാപ്പിനു രാജ്യത്തു നിയന്ത്രണമില്ലെന്നു കേന്ദ്ര പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കന്നുകാലി വില്‍പനയ്ക്കുള്ള സ്ഥലങ്ങളെക്കുറിച്ചു മാത്രമേ കേന്ദ്ര ഉത്തരവില്‍ പറഞ്ഞിട്ടുള്ളൂവെന്നും ഉത്തരവു സംസ്ഥാനങ്ങളുടെ അധികാരങ്ങളിന്മേലുള്ള കടന്നുകയറ്റമല്ലെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.

കേന്ദ്ര വിജ്ഞാപനം വിവിധ സംസ്ഥാനങ്ങളിലെ നിയമങ്ങള്‍ക്ക് എതിരല്ല. കാലിചന്തയില്‍നിന്ന് കന്നുകാലികളെ ആര്‍ക്ക് വാങ്ങാം ആര്‍ക്ക് പാടില്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

കശാപ്പ് നിയന്ത്രണത്തിന്റെ പേരില്‍ കേരളവും പശ്ചിമബംഗാളും അടക്കമുള്ള സംസ്ഥാനങ്ങള്‍ കടുത്ത വിമര്‍ശം ഉയര്‍ത്തിയതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണം.

അതിര്‍ത്തിയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യ നടത്തിയ ശ്രമങ്ങളോട് മോശമായ രീതിയിലാണ് പാക്കിസ്ഥാന്‍ പ്രതികരിച്ചതെന്നും അതിര്‍ത്തി കടന്നുള്ള ഭീകരവാദം പ്രോത്സാഹിപ്പിച്ച പാക്കിസ്ഥാന്‍ ചര്‍ച്ചകള്‍ക്കുള്ള സാഹചര്യം ഇല്ലാതാക്കിയെന്നും ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.

നോട്ട് അസാധുവാക്കല്‍ നടപടിയിലൂടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ എന്‍.ഡി.എ സര്‍ക്കാരിന് കഴിഞ്ഞു. 7 -8 ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യന്‍ നിലവാരത്തില്‍ ഭേദപ്പെട്ടതും ലോക നിലവാരത്തില്‍ മികച്ചതുമാണ്. നോട്ട് അസാധുവാക്കല്‍മൂലം കറന്‍സി രഹിത ഇടപാടുകള്‍ വര്‍ദ്ധിച്ചു. നേരിട്ട് പണം നല്‍കിയുള്ള ഇടപാടുകള്‍ സുരക്ഷിതമല്ലെന്ന സന്ദേശം നികുതി ദായകര്‍ക്ക് നല്‍കാന്‍ കഴിഞ്ഞുവെന്നും ജെയ്റ്റ്ലി പറഞ്ഞു.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News