Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 25, 2026 3:36 am

Menu

Published on June 18, 2014 at 12:58 pm

വെറും 11 സെക്കന്റുകൊണ്ട് 5 ജിബി സിനിമ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യാം..!!

nokia-achieves-record-4g-speed

ഇനി മുതല്‍  5 ജിബിയുള്ള ഹൈഡെഫനിഷന്‍ സിനിമ  മൊബൈലില്‍ ഡൌണ്‍ലോഡ്   ചെയ്യാൻ വെറും 11 സെക്കന്റ് മതി.കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നാമെങ്കിലും  സംഗതി സത്യമാണ്. ഫിന്നിഷ് മൊബൈല്‍ കമ്പനിയായ നോക്കിയ 3.78 ജിഗാബൈറ്റ്‌സ് സ്പീഡ് 4ജിയില്‍ കൈവരിക്കാനാവുമെന്ന് ഷാംങ്ങ്ഹായില്‍ നടന്ന ഏഷ്യാ എക്‌സ്‌പോയില്‍ തെളിയിച്ചിരിക്കുകയാണ്. ലോകത്തെ ഏറ്റവും മികച്ച സാങ്കേതിക വിദഗ്ദ്ധരുടെ മുന്നില്‍ ഫോര്‍ത്ത് ജനറേഷനില്‍ (4ജി) മൊബൈല്‍ ഫോണിലും 3.78 ജിബിപിഎസ് വേഗത കൈവരിക്കാനാകുമെന്നാണ് ഡെമോണ്‍സ്‌ട്രേറ്റ് ചെയ്തു കാണിച്ചിരിക്കുന്നത്. ഡൗണ്‍ലോഡിംഗ്അപ്‌ലോഡിംഗ് വേഗതയുടെ കുറവാണ് ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ലോകം ഇന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഈ വേഗത വര്‍ദ്ധിക്കുന്നതനുസരിച്ച് ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ ക്ഷമതയും വര്‍ധിക്കും. മികച്ച വേഗത കൈവരിക്കാനായാല്‍ വെബ്‌സൈറ്റ് സന്ദര്‍ശനം, ലൈവ് സ്ട്രീമിങ്, വമ്പന്‍ ഫയലുകളുടെ കൈമാറ്റം തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങളും അനായാസം ചെയ്യാനാകും. ഇന്ത്യയില്‍ നിലവില്‍ മൊബൈലില്‍ ലഭിക്കുന്ന വേഗതയെക്കാള്‍ 400 മടങ്ങ് വേഗമാണ് നോക്കിയ ഈ പ്രദര്‍ശനത്തില്‍ കൈവരിച്ചത്. സൗത്ത് കൊറിയന്‍ മൊബൈല്‍ കമ്പനിയായ എസ്‌കെ ടെലകോമുമായി ചേര്‍ന്നാണ് കമ്പനി ഈ വേഗം സ്വന്തമാക്കിയത്

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News