Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:38 am

Menu

Published on April 16, 2017 at 10:00 am

മിസൈല്‍ പരീക്ഷണവുമായി വീണ്ടും ഉത്തരകൊറിയ

north-korea-again-launches-missile

സോള്‍:  ഉത്തര കൊറിയ വീണ്ടും  മിസൈല്‍ പരീക്ഷണ ശ്രമം നടത്തിയെന്നും എന്നാല്‍ അത് പരാജയപ്പെട്ടെന്നും ദക്ഷിണ കൊറിയ. ലോഞ്ച് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം മിസൈല്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് പുലര്‍ച്ചെ ഉത്തര കൊറിയയുടെ കിഴക്കന്‍ തീരത്തെ സിന്‍പോയിലാണ് മിസൈല്‍ പരീക്ഷിക്കാന്‍ ശ്രമിച്ചതെന്നു ദക്ഷിണ കൊറിയന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. മിസൈല്‍ പരീക്ഷണം നടന്നതായി യുഎസ് സൈന്യവും ശരിവച്ചു. അതേസമയം, അത് ഭൂഖണ്ഡാന്തര മിസൈലല്ലെന്നാണു യുഎസിന്റെയും ദക്ഷിണ കൊറിയയുടെയും വിലയിരുത്തല്‍.

അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കി വമ്പന്‍ സൈനിക പ്രകടനം നടത്തിയതിനു പിന്നാലെയാണ് ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം. അമേരിക്കന്‍ ഭീഷണിയ്ക്ക് ഒരുതരത്തിലും വഴങ്ങില്ലെന്ന് വ്യക്തമാക്കുന്നതാണ് ഉത്തരകൊറിയയുടെ നടപടി.

ഉത്തര കൊറിയയുടെ വീണ്ടുമുള്ള പ്രകോപനം ആശങ്കയോടെയാണ് ലോകം കാണുന്നത്. ആണവപരീക്ഷണങ്ങളെ എതിര്‍ക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പെന്ന നിലയില്‍ ഇന്നലെ  തലസ്ഥാനമായ പ്യോങ്ങ്യാങ്ങില്‍ ഉത്തര കൊറിയ സൈനിക പരേഡ് നടത്തിയിരുന്നു. മിസൈലുകള്‍ ഉള്‍പ്പെടെ വന്‍ ആയുധശേഖരം പ്രദര്‍ശിപ്പിച്ചായിരുന്നു പരേഡ്.

ഈ പ്രകോപനത്തെത്തുടര്‍ന്ന്, ഓസ്‌ട്രേലിയന്‍ തീരത്തേക്കു പോവുകയായിരുന്ന യുഎസ് വിമാനവാഹിനിക്കപ്പല്‍ വ്യൂഹം ഉത്തര കൊറിയന്‍ മേഖലയിലേക്കു തിരിച്ചു നീങ്ങിത്തുടങ്ങിയിട്ടുണ്ട്.

കൊറിയ ആണവ പരീക്ഷണം നിര്‍ത്തിവെക്കണമെന്ന് അമേരിക്കയുടെ ആവശ്യമാണ് പുതിയ സാഹചര്യത്തിന് കളമൊരുക്കിയിരിക്കുന്നത്. എന്നാല്‍ അമേരിക്കയുടെ ആവശ്യം ഉത്തരകൊറിയ പൂര്‍ണമായും തള്ളിക്കളയുകയായിരുന്നു.

അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടെല്ലേഴ്സണ്‍ യുദ്ധസാധ്യതയെ കുറിച്ച് പറഞ്ഞതിനു പിന്നാലെയാണ് കൊറിയ സൈനിക ശക്തിപ്രകടനം നടത്തിയത്. ഇതിനകം തന്നെ ഉത്തരകൊറിയ അഞ്ച് ആണവ പരീക്ഷണങ്ങളും നിരവധി മിസൈല്‍ പരീക്ഷണങ്ങളും നടത്തിക്കഴിഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News