Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 1:05 am

Menu

Published on May 14, 2015 at 10:18 am

യോഗത്തിനിടെ ഉറങ്ങിപ്പോയത്തിന് ഉത്തര കൊറിയന്‍ പ്രതിരോധമന്ത്രിയെ വധിച്ചു

north-korea-defence-chief-hyon-yong-chol-executed

സോള്‍: കമ്യൂണിസ്റ്റ് ഏകാധിപത്യ ഭരണം നിലനില്‍ക്കുന്ന ഉത്തര കൊറിയയില്‍ പ്രതിരോധമന്ത്രിയെ വധിച്ചതായി റിപ്പോര്‍ട്ട്. പ്രതിരോധ മന്ത്രിയായിരുന്ന ജനറല്‍ ഹ്യോന്‍ യോംഗ് ഷോളിനെയാണ് വധിച്ചത്.ദക്ഷിണ കൊറിയയിലെ രഹസ്യാന്വേഷണ ഏജന്‍സി അവരുടെ പാര്‍ലമെന്റിനെ ഈ വാര്‍ത്ത അറിയിച്ചതായാണ് റിപ്പോർട്ട്. പൊതുജനത്തിന് മുന്നില്‍ വച്ച് പരസ്യമായിട്ടായിരുന്നു ശിക്ഷ നടപ്പാക്കിയത്. കിം ജോംഗ് ഉന്‍ പങ്കെടുത്ത ഒരു ചടങ്ങില്‍ പ്രതിരോധ മന്ത്രിയായ ഹ്യോന്‍ ഉറങ്ങിപ്പോയി. ഇതേ തുടർന്ന് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും രാഷ്ട്രത്തലവനായ കിം ജോംഗ് ഉന്നിനോട് അനാദരവ് കാണിച്ചു എന്നും ആരോപിച്ചാണ് വധശിക്ഷ നടപ്പാക്കിയത്. ഏപ്രില്‍ 30 ന് നൂറുകണക്കിന് ആളുകളുടെ മുന്നില്‍ വച്ച് ഹ്യോനിനെ വെടിവച്ച് കൊല്ലുകയായിരുന്നു. ഉത്തരകൊറിയയില്‍ നിന്നുള്ള വിവരങ്ങള്‍ പുറം ലോകത്തിന് ലഭിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. ഇത് മൂലം ഹ്യോനിന്റെ വധം സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News