Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ : റോക്ക് സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ നായികയായി വന്ന ബോളിവുഡ് താരം നര്‍ഗിസ് ഫക്രാനിക്ക് വിവാഹ ജീവിതത്തോട് താല്പര്യമില്ല എന്ന് പറഞ്ഞു. ‘ സ്വതന്ത്രയായ സ്ത്രീയായി ജീവിക്കാനാണ് എനിക്കഇഷ്ടം. എനിക്കാവശ്യമായ പണം അഭിനയത്തിലൂടെ സമ്പാദിക്കാനാകുന്നുണ്ട്. വിവാഹം കഴിച്ചില്ലെങ്കിലും എന്തെങ്കിലും കുഴപ്പമുണ്ടാകുമെന്ന് കരുതുന്നില്ല. അഭിനയരംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാകുമെന്നാണ് കരുതുന്നത്.’ നര്‍ഗിസ് തന്‍റെ നിലപാട് വ്യക്തമാക്കുന്നു . നടനും പ്രൊഡ്യുസറുമായ ഉദയ് ചോപ്രയുമായി വിവാഹമുണ്ടെന്ന വാർത്ത തെറ്റാണെന്നും താരം വ്യക്തമാക്കി. ന്യൂയോര്‍ക്കിലെ ക്യൂന്‍സിലാണ് നര്‍ഗിസ് പിറന്നത്. നര്‍ഗിസിന് ഏഴ് വയസുള്ളപ്പോള്‍ മാതാപിതാക്കള്‍ അവരുടെ ബന്ധം വേര്‍പ്പെടുത്തിയിരുന്നു. പിതാവ് പാകിസ്ഥാന്‍ വംശജനും മാതാവ് ചെക്ക് സ്വദേശിയുമായിരുന്നു . ഇപ്പോള്‍ ജോണ്‍ എബ്രഹാം നായകനാകുന്ന മദ്രാസ് കഫേയില്‍ നായികയാണ് നര്‍ഗിസ് .
Leave a Reply