Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് താന്‍ മത്സരിക്കുമെന്ന വാര്‍ത്ത നടന്‍ മമ്മൂട്ടി നിഷേധിച്ചു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് നിന്ന് മമ്മുട്ടി മത്സരിക്കുന്നു എന്ന വാർത്തയുണ്ടായിരുന്നു. എന്നാൽ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി ഈ വാര്‍ത്ത നിഷേധിച്ചത്. ഇത് തെറ്റായ വാര്‍ത്തയാണെന്ന് മമ്മൂട്ടി വ്യക്തമാക്കി.അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മമ്മൂട്ടി തിരുവനന്തപുരത്ത് നിന്നോ ഏറണാകുളത്ത് നിന്നോ മല്‍സരിക്കുമെന്ന് ‘ജന്മഭൂമി’ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് സംബന്ധിച്ച് നേതൃത്വം മമ്മൂട്ടിയുമായി ചര്‍ച്ച നടത്തിയെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Leave a Reply