Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 9:02 pm

Menu

Published on April 6, 2017 at 2:18 pm

അമ്മയുടേത് മാത്രമല്ല അച്ഛന്റെ ആഹാരവും കുഞ്ഞിനെ സ്വാധീനിക്കും

not-just-mothers-but-fathers-diet-also-determines-childs-mental-fitness

ഗര്‍ഭധാരണത്തിന് മുന്‍പ് അമ്മ കഴിക്കുന്ന ആഹാരം മാത്രമല്ല, അച്ഛന്‍ കഴിക്കുന്നതും കുഞ്ഞിന്റെ വളര്‍ച്ചയെ സ്വാധീനിക്കുമെന്ന് പഠനം.

അച്ഛന്‍ കഴിക്കുന്ന ഊര്‍ജപാനീയങ്ങളും ഫോളിക് ആസിഡ് ഗുളികകളും കുട്ടിയുടെ മാനസികവളര്‍ച്ചയെ സ്വാധീനിക്കുമെന്നാണ് ശാസ്ത്രപ്രസിദ്ധീകരണമായ മോളിക്യുലാര്‍ സൈക്യാട്രിയില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

എലികളിലായിരുന്നു ഈ പരീക്ഷണം. ഇവയില്‍ ആണ്‍ എലികള്‍ക്ക് ഫോളിക് ആസിഡ്, മെഥിയോനിന്‍, ജീവകം ബി 12 എന്നിവ നല്‍കി. തുടര്‍ന്ന് ഇവയ്ക്കുണ്ടായ കുഞ്ഞുങ്ങള്‍ക്ക് ഓര്‍മ്മയ്ക്കും കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനും പ്രശ്നങ്ങളുണ്ടാതായി കണ്ടെത്തുകയായിരുന്നു.

മീഥൈല്‍ ദാതാക്കളായ ഈ ഭക്ഷ്യവസ്തുക്കള്‍ ജനിതകഘടനയെയാണ് സ്വാധീനിച്ചത്. ഈ മാറ്റം ബീജത്തിലൂടെ കുഞ്ഞുങ്ങളിലേക്ക് പകര്‍ന്നുകിട്ടി. പിന്നീട് ഈ കുഞ്ഞുങ്ങള്‍ക്കും അച്ഛനു നല്‍കിയ അതേ ആഹാരം തന്നെ നല്‍കി വളര്‍ത്തി. ഇതില്‍ ഇവയുടെ സ്വഭാവത്തിനുമാത്രമല്ല, തലച്ചോറിനും തകരാര്‍ കണ്ടെത്തി. ഓര്‍മ്മയെ സ്വധീനിക്കുന്ന തലച്ചോറിലെ ഹിപ്പോക്യാമ്പസ് എന്ന ഭാഗത്തെയാണ് ഈ ആഹാരരീതി ബാധിച്ചത്.

എലികളിലെ പരീക്ഷണഫലം മനുഷ്യരുടെ കാര്യത്തിലും സംഭവിക്കാമെന്ന് പഠനത്തിന്റെ ഭാഗമായ ജര്‍മന്‍ സെന്റര്‍ ഫോര്‍ ന്യൂറോഡീജനറേറ്റിവ് ഡിസീസസിലെ ഡാന്‍ എഹ്നിംഗര്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News