Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:45 am

Menu

Published on May 8, 2015 at 11:54 am

കാറിന്റെ മുന്‍സീറ്റില്‍ കുട്ടികളെ ഇരുത്തി യാത്ര ചെയ്താല്‍ ഇനി ശിക്ഷയായി 400 ദിര്‍ഹവും പിഴയും 4 ബ്ലാക്ക് പോയന്റ്‌സും !

not-seating-child-in-rear-car-seat-dh400-fine-4-black-points

അബുദാബി :പലയാളുകളും കാറിന്റെ മുൻസീറ്റിൽ കുട്ടികളെ ഇരുത്തി യാത്ര ചെയ്യുന്നവരാണ്. ഇവരില്‍ മിക്ക പേരും കുഞ്ഞുങ്ങള്‍ക്ക് സീറ്റ് ബല്‍റ്റ് ഇട്ട് കൊടുക്കാറുമില്ല. ഇത് മൂലം വാഹനാപകടങ്ങളിൽ ഏറ്റവും കൂടുതൽ പരിക്കേൽക്കുന്നത് കുട്ടികൾക്കാണ്. ഈ സാഹചര്യത്തിലാണ് അബുദാബി പോലീസ് നിയമലംഘകര്‍ക്ക് പിഴ ശിക്ഷ നൽകാൻ തീരുമാനിച്ചിരിക്കുന്നത്. പത്ത് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളെ കാറിന്റെ മുന്‍സീറ്റില്‍ ഇരുത്തി വാഹനം ഓടിച്ചാല്‍ 400 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയന്റും ട്രാഫിക് റെക്കോര്‍ഡില്‍ ചേര്‍ക്കപ്പെടുന്നതായിരിക്കും. മാത്രമല്ല, കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ കുട്ടികള്‍ പുറത്തേക്ക് തലയിട്ടു നോക്കുന്ന ശീലവും രക്ഷിതാക്കള്‍ തടയേണ്ടതാണ്. ഇതും അപകടങ്ങൾക്ക് കാരണമാകുമെന്ന് അബുദാബി ട്രാഫിക് പോലീസ് പബ്ലിക് റിലേഷന്‍സ് മേധാവി കേണല്‍ ജമാല്‍ അല്‍ അമിരി അറിയിച്ചു.

Not seating child in rear car seat: Dh400 fine, 4 black points

2015 ആദ്യക്വാര്‍ട്ടറില്‍ അബുദാബിയില്‍ 621 നിയമലംഘകരെയാണ് പിടികൂടിയത്. റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്ന കുട്ടികള്‍ 70 ശതമാനവും മരിക്കുന്നവര്‍ 11 ശതമാനവുമാണെന്ന് അടുത്തിടെ നടത്തിയ ചില പഠനങ്ങൾ തെളിയിക്കുന്നു. പുതിയ ഫെഡറല്‍ നിയമപ്രകാരമാണ് പിഴ ശിക്ഷ നല്‍കുന്നത്. നിയമം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കും.

Loading...

Leave a Reply

Your email address will not be published.

More News