Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 7:04 pm

Menu

Published on August 9, 2013 at 12:13 pm

ലീഗിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്‌ ദിനപത്രം

now-congress-editorial-against-league

തിരുവനന്തപുരം: കോണ്‍ഗ്രസ്‌ ദിനപത്രമായ ‘വീക്ഷണ’ത്തിലാണ് ലീഗിനെതിരെ രൂക്ഷവിമര്‍ശനം.നേരത്തെ ലീഗ് മുഖപത്രമായ ‘ചന്ദ്രിക’യിൽ കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിച്ചിരുന്നു,ഇതിനു മറുപടി എന്നാ മട്ടിലാണ്‌ ഇപോഴുള്ള ഈ പരാമര്‍ശം. അഞ്ചാംമന്ത്രി വിവാദത്തോടെയാണ് ഉമ്മന്ചാണ്ടി സര്ക്കാരിന്റെ ശനിദശ ആരംഭിച്ചതെന്നന്നും പറയുന്നുണ്ട് .ഇത് പുതിയ വിവാദത്തിനു തിരി കൊളുത്തി കഴിഞ്ഞു. ഇതോടെ മുഖപത്രങ്ങള് വഴിയുള്ള കോണ്ഗ്രസ്-ലീഗ് പോര് പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. ലീഗിലെ ആഭ്യന്തര കലാപത്തിന്റെ ഫലമായിരുന്നു അഞ്ചാം മന്ത്രി വിവാദമെന്ന് പി മുഹമ്മദാലി എഴുതിയ ‘സംഘപരിവാറിനെ സുഖിപ്പിക്കുന്ന ഖാദര്’ എന്ന ലേഖനം പറയുന്നു. അഞ്ചാംമന്ത്രി വിവാദം കേരളത്തില് വർഗീയ ചേരിതിരിവിന് വഴിതുറന്നതായും ലേഖനം കുറ്റപ്പെടുത്തുന്നു.

2011 -ല് യുഡിഎഫിനെ ഒതുക്കിയത് ഐസ്ക്രീം വിവാദമാണെന്ന് വീക്ഷണം ലേഖനത്തില്  വിമർശനമുണ്ട്. വിമർശനങ്ങൾ വിവാദമാകുമ്പോൾ പിതൃത്വത്തില് നിന്ന് ഒഴിഞ്ഞ് മാറുന്നത് ലീഗ് പതിവാക്കിയിരിക്കുന്നു. കെഎന്എ ഖാദര് സംഘപരിവാറിനെ സുഖിപ്പിക്കുന്നുവെന്നും ലേഖനത്തിലുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില് ലീഗ് എംഎല്എയായ കെഎന്എ ഖാദര് നരേന്ദ്ര മോദിയുടെ വിജയം പ്രവചിച്ചിരുന്നു.ഇതും കോണ്‍ഗ്രസിനെ ചൊടിപിച്ചിരുന്നു.മുസ്ലീംലീഗ് സെക്രട്ടേറിയറ്റ് യോഗം ഇന്ന് കോഴിക്കോട്ട് ചേരുന്നുണ്ട്. രമേശ് ചെന്നിത്തലയുടെ ഉപമുഖ്യന്ത്രിസ്ഥാനം മുസ്ലീംലീഗ് തടഞ്ഞെന്ന കോണ്ഗ്രസിന്റെ പ്രചാരണം നേരിടുന്നത് ആലോചിക്കാനാണ് അടിയന്തര സെക്രട്ടേറിയറ്റ് യോഗം വിളിച്ച് ചേർത്തത്. മുഖപത്ര പരാമര്‍ശവും ഈ ചര്‍ച്ചക്ക് വരാന്‍ സാധ്യതയുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News