Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തന്നെ പറ്റി ചില ഓണ്‍ലൈന്‍ പത്രങ്ങളിലും സോഷ്യല്‍ മീഡിയകളിലും വന്ന വാര്‍ത്ത തെറ്റാണെന്ന പ്രസ്താവനയുമായി നടി നസ്രിയ നസീം . പത്രങ്ങളിലും സോഷ്യല്‍ മീഡിയകളിലും നസ്രിയക്ക് ഇപ്പോൾ നല്ല നേരമല്ല എന്ന് പറഞ്ഞിരുന്നു. കാരണം ഈ യുവ നടിയെ പറ്റി നല്ലതല്ല മാധ്യമങ്ങളിൽ വരുന്നത്. കഴിഞ്ഞ ദിവസം തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ജൂനിയര്‍ എന്‍. ടി.ആര്‍ന്റെ ‘റബാസാ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ സെറ്റില്‍ നിന്നും നസ്രിയ പിണങ്ങി പോയി എന്നാണ് വാര്‍ത്ത വന്നത്.ചിത്രത്തില്‍ നസ്രിയയും നായകനും തമ്മിലുള്ള ആദ്യരാത്രി രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നെന്നും പിന്നീട് ഈ രംഗങ്ങള്‍ കണ്ടതോടെ നസ്രിയ ആ രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന്മുറിച്ചു മാറ്റാതെ താന്‍ ഇനി ആ ചിത്രത്തില്‍ തുടര്‍ന്നഭിനയിക്കില്ല എന്നു പറഞ്ഞ ശേഷം ചിത്രത്തിന്റെ സെറ്റില്‍ നിന്നും മുങ്ങി എന്നുമാണ് വാർത്തയിൽ…
എന്നാൽ തന്നെ പറ്റി ചില ഓണ്‍ലൈന്‍ പത്രങ്ങളിലും സോഷ്യല്‍ മീഡിയകളിലും വന്ന വാര്‍ത്ത തെറ്റാണെന്ന പ്രസ്താവനയുമായി നടി രംഗത്തെത്തി.ഈ വാര്‍ത്ത തെറ്റാണെന്നും താന്‍ ഇതുവരെ ഒരു തെലുങ്ക് ചിത്രത്തിലും അഭിനയിക്കാന്‍ തീരുമാനിച്ചിട്ടില്ല എന്നുമാണ് തന്‍റെ ഫേസ്ബുക്ക് പേജില്‍ നസ്രിയ കുറിച്ചിരിക്കുന്നത് .
Leave a Reply