Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒഡിഷ:ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ആണവ മിസൈല്‍ പൃഥ്വി-2 ചാന്ദിപുരിലെ സംയോജിത പരീക്ഷണ കേന്ദ്രത്തില്‍ വിജയകരമായി പരീക്ഷിച്ചു. 350 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യവും തകര്ക്കാനാവുന്ന മിസൈല്‍ കരയില്‍ നിന്നും വാഹനത്തില്‍ നിന്നും തൊടുക്കാനാവും.ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച ഈ മിസൈല്‍ ഇതിനകംതന്നെ കരസേനയുടെ ഭാഗമായിക്കഴിഞ്ഞു. 500 മുതല്‍ 1000 കിലോ ഭാരംവരെ മിസൈലിന് വഹിക്കാനാകും.പരീക്ഷണ വിജയത്തിന് പ്രോഗ്രാം ഡയറക്റ്റര്മാരായ എ.ഡി. അദാലത്ത് അലി, എന്. ശിവസുബ്രഹ്മണ്യം എന്നിവരുള്പ്പെട്ട ഡിആര്‍….ഡിഒ സംഘത്തെ പ്രതിരോധ മന്ത്രി എ.കെ. ആന്റണി അഭിനന്ദിച്ചു. തിങ്കളാഴ്ച രാവിലെ 9.15 നാണ് വിക്ഷേപിച്ചത്.
Leave a Reply