Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കഠിനമായ വയറു വേദനയെ തുടർന്ന് ഡോക്ടറെ കാണിക്കാൻ ആശുപത്രിയിലെത്തിയ കന്യാസ്ത്രീ പ്രസവിച്ചു. ഇറ്റലിയിലാണ് സംഭവം നടന്നത്. വയറു വേദന കഠിനമായതോടെ കന്യാസ്ത്രീയെ മദര്‍ സുപ്പീരിയറും മറ്റു കന്യാസ്ത്രീകളും കൂടി ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ ഗർഭം ധരിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്നാണ് കന്യാസ്ത്രീ പറയുന്നത്. തെക്കേ അമേരിക്കക്കാരിയായ കന്യാസ്ത്രീയാണ് ആണ്‍കുഞ്ഞിന് ജന്മം നൽകിയത്. കഴിഞ്ഞ ജൂണിൽ മഠത്തിലെത്തിയ കന്യാസ്ത്രീ അവിടേക്ക് വരുന്നതിന് മുമ്പ് തന്നെ ഗർഭിണിയായിട്ടുണ്ടായിരിക്കാമെന്നാണ് സൂചന. കഴിഞ്ഞവര്‍ഷം ഇറ്റലിയില്‍ പിറന്ന ആ കുഞ്ഞിന് കന്യാസ്ത്രീ ഫ്രാൻസിസ് എന്ന് പേരിടുകയും ചെയ്തു. ദൈവം തന്ന സമ്മാനമാണ് ആ കുഞ്ഞെന്നും’ ആ കുഞ്ഞിനെ വളര്‍ത്താന്‍ താന്‍ ഒരുക്കമാണെന്നും’ കന്യാസ്ത്രീയെന്നതിനെക്കാള്‍ ഒരമ്മയായി മാറാനാണ് തനിക്കാഗ്രഹമെന്നും കന്യാസ്ത്രീ പറഞ്ഞു. എന്തുതന്നെയായാലും കുഞ്ഞിനേയും കന്യാസ്ത്രീയെയും ഏറ്റെടുക്കാൻ സമ്മതമാണെന്ന് മഠം അറിയിച്ചിട്ടുണ്ട്.
Leave a Reply