Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രായമായവരെ ബാധിക്കുന്ന വലിയ ഒരു പ്രശ്നമാണ് കേൾവി കുറവ്.കൃത്യ സമയത്തിന് ചികിത്സിച്ചില്ലെങ്കിൽ കേൾവി ശക്തി കേൾവി ശക്തിയെ പൂർണമായും നശിപ്പിക്കാൻ കാരണമായേക്കും . എന്നാൽ ഭക്ഷണത്തിലൂടെ തന്നെ ഈ അസുഖത്തെ കുറയ്ക്കാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് പുതിയ പഠനങ്ങൾ . ആഴ്ചയിൽ രണ്ട് തവണ കഴിക്കുന്നത് കൊഴുപ്പടങ്ങിയ മത്സ്യവിഭവങ്ങൾ പ്രായമായവരെ ബാധിക്കുന്ന കേൾവി കുറവിനെ തുരത്തുമെന്നാണ് പഠനം പറയുന്നത് . അമേരിക്കയിലെ അമേരിക്കൻ ജേർണൽ ഓഫ് ഓഫ് ക്ലിനിക്കൽ ന്യൂട്രിഷ്യൻ ആണ് ഈ പുതിയ കണ്ടുപിടിത്തത്തിന് പിന്നിൽ .
അയല ,മത്തി,ചെമ്പല്ലി തുടങ്ങിയ മത്സ്യങ്ങളിൽ വൻതോതിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് കേൾവി ശക്തി വർദ്ധിപ്പിക്കുമെന്നതാണ് പഠനം തെളിയിച്ചിരിക്കുന്നത്. 1991 മുതല്‍ 2009 വരെ, 65215 നഴ്‌സുമാര്‍ നടത്തിയ പഠനങ്ങളില്‍ നിന്നുമുള്ള വിവരങ്ങള്‍ പരിശോധിച്ചാണ് അമേരിക്കയിലെ ഏതാനും ശാസ്ത്രജ്ഞര്‍ പുതിയ കന്ദെത്തലിലെത്തിയത് . ഇക്കാലയളവില്‍, കേള്‍വിക്കുറവുമായി ബന്ധപ്പെട്ട് 11,606 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വളരെ അപൂര്‍വമായി മാത്രം മത്സ്യം ഭക്ഷിച്ചിരുന്നവരും സ്ഥിരമായി കഴിച്ചിരുന്നവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ആഴ്ചയില്‍ കുറഞ്ഞത് രണ്ട് തവണയെങ്കിലും മത്സ്യാഹാരം കഴിക്കുന്നവരില്‍, കേള്‍വിക്കുറവിന്റെ പ്രശ്‌നം 20 ശതമാനത്തോളം കുറവാണെന്ന് കണ്ടെത്തുകയായിരുന്നു..ഹൃദൃരോഗം , ഓര്‍മ്മശക്തിയില്ലായ്‌മ,ക്യാൻസർ ,വിഷാദരോഗം ,സന്ധിവാതം തുടങ്ങിയ രോഗങ്ങൾക്ക് മത്സ്യവിഭവങ്ങൾ കഴിക്കുന്നത് നല്ലതാണെന്ന് മുൻപ് പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്.
–
Leave a Reply