Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 8, 2026 3:26 am

Menu

Published on October 23, 2013 at 9:52 am

കശ്മീര്‍ അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്; ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു

one-bsf-jawan-killed-in-firing-by-pakistan-rangers

ശ്രീനഗര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ സന്ദര്‍ശനത്തിനുശേഷവും പാകിസ്താന്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ ചൊവ്വാഴ്ച രാത്രി മുഴുവന്‍ പാക് സേന വെടിയുതിര്‍ത്തു. രാത്രി മുഴുവന്‍ നീണ്ടുനിന്ന ഷെല്ലിങ്ങില്‍ ഒരു ബി.എസ്.എഫ്. ജവാന്‍ കൊല്ലപ്പെട്ടു. മൂന്ന് ജവാന്മാര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. ആര്‍ .എസ്. പുര സെക്ടറിലെ ചെനാസ് പോസ്റ്റിനു നേരെയുണ്ടായ വെടിവെപ്പിലാണ് സൈനികന്‍ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി എട്ട് മണിക്ക് ആരംഭിച്ച വെടിവെപ്പ് പുലര്‍ച്ചെ വരെ നീണ്ടുനിന്നു. പ്രകോപനമില്ലാതെയാണ് പാക് സേന വെടിവെപ്പ് ആരംഭിച്ചതെന്ന് പ്രതിരോധ മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു.
രാംഗഡ്, അഖ്നൂര്‍, പര്‍ഗാവല്‍ അടക്കം ഇന്ത്യന്‍ ഭാഗത്തെ 55 സൈനിക പോസ്റ്റുകള്‍ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയും കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും അതിര്‍ത്തി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് തൊട്ടുപിന്നാലെയാണ് പാകിസ്താന്‍ വെടിവെപ്പ് ആരംഭിച്ചത്.
കഴിഞ്ഞ രണ്ട് മാസമായി 150ലധികം തവണയാണ് പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. പത്ത് ദിവസത്തിനിടെ പത്താം തവണയാണിത്. ഒക്ടോബര്‍ 19ന് നടന്ന ഷെല്ലിങ്ങില്‍ രണ്ട് അതിര്‍ത്തിരക്ഷാസേനയിലെ രണ്ട് ജവന്മാര്‍ക്ക് പരുക്കേറ്റിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News