Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 7:25 pm

Menu

Published on April 2, 2014 at 1:23 pm

കേബിൾ ടി വി ഓപ്പറേറ്റര്‍മാര്‍ ഇന്ന് ഒരു മണിക്കൂർ ചാനൽ ഓഫാക്കി സമരം ചെയ്യും

one-hour-cable-tv-operators-strike-in-today

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് കേബിൾ ടി.വി ഒപ്പറേറ്റർമാർ ഒരു മണിക്കൂർ ചാനൽ ഓഫാക്കി സമരം ചെയ്യും.കേബിള്‍ ടി.വി. ശൃംഖലകള്‍ സ്ഥാപിക്കാന്‍ ഉപയോഗിക്കുന്ന വൈദ്യുതി പോസ്റ്റുകളുടെ വാടക വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്.ഇന്ന് വൈകീട്ട് 6 മുതൽ 7 വരെയാണ് ചാനലുകൾ ഓഫ് ചെയ്യുന്നത്. അമിതമായ നിരക്കു വര്‍ദ്ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ അസ്സോസിയേഷന്‍ മന്ത്രിമാരുള്‍പ്പെടെ പലർക്കും നിരവധി നിവേദനങ്ങള്‍ നല്‍കുകയും സമരങ്ങള്‍ നടത്തുകയും ചെയ്തിരുന്നെങ്കിലും അതിനൊന്നും അനുകൂല തീരുമാനമുണ്ടായില്ല.ഇതിനെ തുടർന്ന് സമരം ശക്തമാക്കുന്നതിൻറെ ഭാഗമായാണ് ഒരു മണിക്കൂർ ചാനൽ ഓഫാക്കി സമരം നടത്തുന്നത്.2003ലും 2012 ലും കേബിള്‍ ടിവി ശൃംഖലകള്‍ക്കായി വൈദ്യുതി പോസ്റ്റുകള്‍ ഉപയോഗിക്കുന്നതിനുള്ള വാടക വർദ്ധിപ്പിച്ചിരുന്നു.കൂടാതെ ഓരോ വർഷവും നിരക്ക് 12 ശതമാനം വീതം വർദ്ധിപ്പിക്കുമെന്ന് വൈദ്യുതിബോർഡ് അറിയിച്ചു.സമരത്തിന്‌ ഫലം കണ്ടില്ലെങ്കിൽ ഏപ്രില്‍ അവസാന ആഴ്ച മുതല്‍ കേബിള്‍ ടിവി അസ്സോസിയേഷന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ വൈദ്യുതി മന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കേബിൾ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News