Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 14, 2026 5:38 pm

Menu

Published on March 20, 2015 at 4:36 pm

ഷാർജ ബീച്ചിൽ ഒരു മാസം പ്രായമുള്ള കുഞ്ഞിൻറെ മൃതദേഹം കണ്ടെത്തി

one-month-old-baby-found-dead-on-sharjah-beach

ഷാര്‍ജ: ഷാര്‍ജ ബീച്ചില്‍ ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിൻറെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുണ്ട്.മൃതദേഹം കടല്‍ത്തീരത്ത് മണലില്‍ പൂണ്ട നിലയിലായിരുന്നു. ബുധനാഴ്ച ബീച്ചിലെത്തിയ സന്ദർശകരാണ് മൃതദേഹം കണ്ടത്. ഇവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി മൃതദേഹം വിശദമായ പരിശോധനയ്ക്കായി അയച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം കൂടുതൽ അന്വേഷണം നടക്കും. ഇന്ത്യക്കാര്‍ ഉള്‍പ്പടെ ഒട്ടേറെ പ്രവാസികള്‍ താമസിയ്ക്കുന്ന യുഎഇ എമിറേറ്റാണ് ഷാര്‍ജ .ഇവിടെ അവിഹിതബന്ധത്തില്‍ ജനിയ്ക്കുന്ന കുട്ടികളെ കൊന്ന് കടൽത്തീരത്ത് കുഴിച്ചു മൂടിയ സംഭവങ്ങൾ ഇതിന് മുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.കുഞ്ഞ് അബദ്ധത്തില്‍ മാതാപിതാക്കളുടെ കൈയ്യില്‍ നിന്ന് നഷ്ടമായതാണോ എന്നും സംശയമുണ്ട്‌.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News