Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:00 am

Menu

Published on October 15, 2013 at 10:29 am

അയ്യപ്പനെ കാണുവാന്‍ ഇനി ക്യൂ നിൽക്കണ്ട; ഓണ്‍ലൈനില്‍ ബുക്ക് ചെയ്താൽ മതി..

online-booking-for-sabarimala-darshan

ശബരിമലയിലെ നീണ്ട ക്യൂ കാരണം ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ക്ക് ശാശ്വത പരിഹാരവുമായി സംസ്ഥാന പോലിസ് രംഗത്ത്. വെര്‍ച്ച്വല്‍ ക്യൂ ബുക്കിംഗ് സംവിധാനവുമായിട്ടുള്ള വെബ്സൈറ്റ് ഇതിന്റെ ഭാഗമായി കേരള പോലിസ് പുറത്തിറക്കി. sabarimalaq.com എന്ന സൈറ്റ് വഴിയാണ് വെര്‍ച്ച്വല്‍ ബുക്കിംഗ് സാധ്യമാവുക. ഈ മാസം 15 മുതല്‍ ബുക്കിംഗ് സംവിധാനം തുടങ്ങും. വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി ബുക്ക് ചെയ്യുന്ന തീര്‍ത്ഥാടകര്‍ക്ക് ക്യൂ നില്‍ക്കാതെ തന്നെ പമ്പയില്‍ നിന്നും സന്നിധാനം നടപ്പന്തല്‍ വരെ എത്തുന്നതിനുള്ള പൊലീസ് സംവിധാനം റെഡിയാണ്.
സംഗതി ഇങ്ങനെയാണ്, sabarimalaq.com എന്ന സൈറ്റ് ഓപ്പണ്‍ ചെയ്യുക. അതില്‍ തീര്‍ത്ഥാടകരുടെ പേര്, വയസ്, ഫോട്ടോ, അഡ്രസ്, ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തി റജിസ്റ്റര്‍ ചെയ്യണം. വെബ് പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന കലണ്ടറില്‍ നിന്നും ലഭ്യതക്കനുസരിച്ച് ദര്‍ശന സമയവും തീയതിയും തിരഞ്ഞെടുക്കാം. ബുക്കിംഗ് പൂര്‍ത്തിയാക്കിയ ശേഷം ദര്‍ശന സമയവും തിയതിയും തീര്‍ത്ഥാടകന്റെ പേരും ഫോട്ടോയും മറ്റ് വിവരങ്ങളുമടങ്ങിയ വെര്‍ച്വല്‍-ക്യൂ കൂപ്പണ്‍ കമ്പ്യൂട്ടറിലേക്ക് സേവ് ചെയ്ത് പ്രിന്റ് എടുക്കുക. ഇങ്ങനെ പ്രിന്റ്‌ ചെയ്തെടുത്ത കൂപ്പണ്‍ ദര്‍ശന ദിവസം പമ്പയിലെ വെരിഫിക്കേഷന്‍ കൗണ്ടറില്‍ കാണിച്ച് വെര്‍ച്വല്‍-ക്യൂ സംവിധാനം ഉപയോഗിക്കുന്നതിനുള്ള പ്രവേശന കാര്‍ഡ് കൈപ്പറ്റണം. പ്രവേശന കാര്‍ഡ് കൈവശമുള്ളവര്‍ക്ക് മാത്രമെ വെര്‍ച്വല്‍-ക്യൂ സംവിധാനത്തിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ. തീര്‍ത്ഥാടകര്‍ തങ്ങളുടെ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് വെരിഫിക്കേഷന്‍ കൗണ്ടറില്‍ കാണിക്കുന്നതിനായി കൈവശം കരുതണം. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് നിര്‍ബന്ധമില്ല. കൂപ്പണില്‍ രേഖപ്പെടുത്തിയിരിക്കുന്ന ദിവസം കൃത്യസമയത്ത് പമ്പയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കു മാത്രമെ വെര്‍ച്വല്‍-ക്യൂ വഴി പ്രവേശനം അനുവദിക്കുകയുള്ളൂ. ഈ സേവനം മുഴുവനും ഫ്രീയാണ് എന്നതാണ് പ്രത്യേകത. ഈ സംവിധാനത്തില്‍ ബുക്ക് ചെയ്തില്ലെങ്കില്‍ മുന്‍വര്‍ഷത്തെ പോലെ സാധാരണ രീതിയില്‍ ക്യൂ നിന്ന് ദര്‍ശനം നടത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുകയോ 0471-3243000, 3244000, 3245000 എന്നീ ഹെല്‍പ് ലൈന്‍ നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യാം

Loading...

Leave a Reply

Your email address will not be published.

More News