Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോട്ടയം: തനിക്ക് സരിതയെ അറിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഭൂരിപക്ഷം പേരും അത് വിശ്വസിക്കാന്‍ തയ്യാറായിരുന്നില്ല.മുഖ്യമന്ത്രിയുടെ ചെവിയില്‍ സരിത രഹസ്യം പറയുന്നത് പോലുള്ള ഒരു പൊതു ചിത്രം പുറത്ത് വന്നത് ഏറെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.എന്നാൽ അപ്പോഴും തനിക്ക് സരിതയെ അറിയില്ല എന്ന വാക്കിൽ താന്നെ മുഖ്യമന്ത്രി ഉറച്ചുനിന്നു.എന്നാല്‍ ഈ ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റക്കാരനാണെന്ന് പറയാന്‍ കഴിയില്ലെന്നാണ് ചില സാക്ഷികള്‍ പറയുന്നത്.കടപ്ലാമറ്റത്ത് ജലനിധിയുടെ പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കുമ്പോള്‍ പിആര്‍ഡി വകുപ്പിന്റെ ടാഗ് ധരിച്ച് സരിതയും വേദിയിലുണ്ടായിരുന്നു. സരിത ഇവിടെ എത്തിയതും പിആര്‍ഡിയുടെ വാഹനത്തിലാണെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. പിആര്‍ഡി ഉദ്യോഗസ്ഥയായി എത്തിയ സരിതയുടെ കൈകളിലേക്ക് വേദിയില്‍ ഇരിക്കുന്നവര്‍ക്ക് നല്‍കുന്നതിനുള്ള കുറിപ്പുകള്‍ സമ്മാനിച്ചത് മുന്‍ പിആര്‍ഡി ഡയറക്‌ടര്‍ ഫിറോസ് തന്നെയാണെന്നാണ് ഇവിടെയുള്ള പ്രാദേശിക ക്യാമറാമാന്‍മാര്‍ പറയുന്നത്. ഇത്തരത്തില്‍ മുഖ്യമന്ത്രിയ്ക്ക് സരിത കുറിപ്പ് നല്‍കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നതെന്നാണ് ഇവരുടെ വാദം.മന്ത്രിമാരുടെയും മീഡിയകളുടെയും വിവരങ്ങളടങ്ങിയ പിആര്‍ഡിയുടെ ഹാന്‍ഡ്ബുക്കാണ് സരിത സ്റ്റേജില്‍ വിതരണം ചെയ്തതെന്നും സൂചനയുണ്ട്. ഫിറോസാണ് ഹാന്‍ഡ്ബുക്ക് അടങ്ങിയ ഫയല്‍ വിതരണം ചെയ്യാനായി സരിതയെ ഏല്‍പ്പിച്ചതെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.
Leave a Reply