Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 12, 2026 7:46 pm

Menu

Published on March 12, 2016 at 12:35 pm

‘ഓര്‍മ്മകളില്‍ മണിച്ചേട്ടന്‍ ‘ കലാഭവൻ മണിക്ക് ആദരം അര്‍പ്പിച്ച് ആരാധകരുടെ വീഡിയോ

ormakalile-manichettan-new-video-album

അന്തരിച്ച നടന്‍ കലാഭവന്‍ മണിക്ക് ആദരവര്‍പ്പിച്ച്   ഗാനങ്ങളുമായി  ആരാധകർ.ഓര്‍മ്മകളില്‍ മണിച്ചേട്ടന്‍ എന്ന പേരില്‍ അദ്ദേഹത്തിന്റെ ആരാധകരായ സുഹൃത്തുക്കളാണ് ആല്‍ബം തയ്യാറാക്കി യ്യൂടൂബില്‍ അപ്‌ലോഡ് റിലീസ് ചെയ്തത്.കേരളത്തില്‍ അങ്ങോളമുള്ള കലാഭവന്‍ മണിയുടെ ആരാധകരാണ് മണിയുടെ നാടന്‍പാട്ട് ഈണത്തിലുള്ള ശോകഗാനം ഒരുക്കിയിരിക്കുന്നത്. സിറാജ് ഫാന്റസിയും എം. രമേഷ് കുമാറും ചേര്‍ന്നാണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്. ഷഹീര്‍ പി. സിദ്ദിഖ് വരികളെഴുതി ഈണം നല്‍കിയ ഗാനം ആലപിച്ചത് മണികണ്ഠനാണ്. മലപ്പുറം, മാറഞ്ചേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഓറഞ്ച് മീഡിയ എന്ന സൌഹൃദ കൂട്ടായ്മയാണ് ആല്‍ബം പുറത്തിറക്കിയിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News