Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജയറാമിന്‍റെ മകന്‍ കാളിദാസ് നായകനാവുന്ന സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയായി.ബാലാജി തരണീതരന്‍ സംവിധാനം ചെയ്യുന്ന ഒരു പക്കാ കഥൈ എന്ന സിനിമയിലൂടെയാണ് കാളിദാസ് നായകനായി അരങ്ങേറുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതായി കാളിദാസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. സംവിധായകന്‍, സഹതാരങ്ങള്‍ തുടങ്ങിയവര്‍ക്ക് കാളിദാസ് നന്ദി അറിയിച്ചു. ജയറാം നായകനായ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു കാളിദാസിന്‍റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. തുടര്‍ന്ന് ജയറാം തന്നെ നായകനായ എന്‍റെ വീട് അപ്പൂന്‍റേം എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡും കാളിദാസിനെ തേടിയെത്തി. പിന്നീട് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു കാളിദാസ്. ഒരു സ്റ്റേജ് ഷോയില്‍ മിമിക്രി അവതരിപ്പിച്ച് ശ്രദ്ധനേടിയിരുന്നു. വിജയ്, സൂര്യ തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ മുന്നില്‍ വച്ച് കാളിദാസ് അവതരിപ്പിച്ചത് വലിയ ശ്രദ്ധ നേടി. ബാലാജി തരണീതരന്‍റെ രണ്ടാമത്തെ ചിത്രമാണ് ഒരു പക്കാ കഥൈ. ആദ്യ ചിത്രമായ നടുവ്ല കൊഞ്ചം പാക്കാത കാനോം എന്ന സിനിമ ഹിറ്റായിരുന്നു
Leave a Reply