Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 12, 2026 2:37 pm

Menu

Published on February 17, 2015 at 11:55 am

‘ഒരു വടക്കന്‍ സെല്‍ഫി’ യുടെ ടീസർ പുറത്തിറങ്ങി

oru-vadakkan-selfie-teaser

വീനീത് ശ്രീനിവാസൻറെ തിരക്കഥയില്‍ നിവിൻപോളി നായകനാവുന്ന ചിത്രം’ഒരു വടക്കന്‍ സെല്‍ഫി’ യുടെ ടീസർ പുറത്തിറങ്ങി. ഷൂട്ടിങിനിടെ സംഭവിച്ച ചില രസകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് ടീസര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്.തട്ടത്തിന്‍ മറയത്തിന് ശേഷം നിവിൻ പോളിയും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രമാണ് ‘ഒരു വടക്കന്‍ സെല്‍ഫി’. വിനീത് ശ്രീനിവാസനൊപ്പവും ശ്രീനിവാസനൊപ്പവും ഏറെക്കാലം അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുള്ള പ്രജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനീത് ശ്രീനിവാസനും അജു വര്‍ഗീസും നീരജ് മാധവും ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു. പ്രിയം, മധുര നൊമ്പര കാറ്റ് എന്നീ ചിത്രങ്ങളിലൂടെ ബാലതാരമായെത്തിയ മഞ്ജിമ നായികയായി അരങ്ങേറുന്ന ആദ്യത്തെ ചിത്രമാണ് ഒരു വടക്കന്‍ സെല്‍ഫി. ഛായാഗ്രാഹകന്‍ വിപിന്‍ മോഹൻറെ മകളാണ് മഞ്ജിമ. ചിത്രം വിഷുവിന് തിയേറ്ററുകളിലെത്തും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News