Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 10:59 pm

Menu

Published on July 22, 2014 at 12:24 pm

ഡിജിറ്റൽ രൂപത്തിൽ ഒരു വടക്കൻ വീരഗാഥ വീണ്ടുമെത്തുന്നു

oru-vadakkan-veeragatha-once-again-on-silver-screen-in-digital-format

ഹരിഹരൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ചിത്രം ‘ഒരു വടക്കൻ വീരഗാഥ’ വീണ്ടുമെത്തുന്നു. ഡിജിറ്റൽ ഫോർമാറ്റിൽ ചിത്രം റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ചിത്രത്തിൻറെ ഇരുപത്തിയഞ്ചാമത് വാർഷികം ആഘോഷിക്കുന്നതിനിടയിൽ നിർമ്മാതാവ് പി.വി.ഗംഗാധരനാണ് ഇക്കാര്യം അറിയിച്ചത്. 1989 ഏപ്രിൽ 14 ന് പുറത്തിറങ്ങിയ ചിത്രത്തിൽ ഉണ്ണിയാർച്ചയായി മാധവിയും തച്ചോളി ചന്തുവായി മമ്മൂട്ടിയുമാണ് എത്തിയിരുന്നത്. ഇവരെ കൂടാതെ സുരേഷ് ഗോപി,ഗീത, ബാലൻ.കെ.നായർ, ക്യാപ്റ്റൻ രാജു എന്നിവരും ചിത്രത്തിൽ വേഷമിട്ടിരുന്നു. ചിത്രത്തിന് നാല് ദേശീയ പുരസ്കാരങ്ങളും ആറ് സംസ്ഥാന പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.കെ ജയകുമാര്‍, കൈതപ്രം എന്നിവരുടെ വരികള്‍ക്ക് ബോംബെ രവിയായിരുന്നു ഈണം പകര്‍ന്നത്. 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News