Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 10, 2026 11:17 pm

Menu

Published on August 7, 2017 at 5:41 pm

പ്രണയം; ബിഗ് ബോസിനോട് വിടചൊല്ലി ഓവിയ

oviya-big-boss-reality-show-love-aarav

ചെന്നൈ: പ്രേക്ഷക പിന്തുണ ഏറെയുണ്ടായിട്ടും തമിഴ് റിയാലിറ്റി ഷോയായ ബിഗ് ബോസ് വിട്ട് ഓവിയ. പത്തു വര്‍ഷത്തെ തന്റെ അഭിനയ ജീവിതത്തില്‍ നിന്ന് ലഭിക്കാത്ത ജനപ്രീതിയാണ് അഞ്ച് ആഴ്ച്ച കൊണ്ട് ഓവിയക്ക് ‘ബിഗ് ബോസ് ‘ എന്ന റിയാലിറ്റി ഷോയില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ പരിപാടിയില്‍ നിന്ന് ഓവിയ സ്വയം പുറത്തുപോകുകയായിരുന്നു.

ഇത്രയധികം പിന്തുണ നല്‍കിയിട്ടും ഓവിയ എന്തിന് പുറത്തുപോയി എന്ന് ആരാധകര്‍ ആ നിമിഷം മുതല്‍ അന്വേഷിക്കുകയാണ്. മറ്റു മത്സരാര്‍ത്ഥികളുമായുള്ള അഭിപ്രായ വ്യത്യാസവും മാനസിക സമ്മര്‍ദ്ദവുമാണ് ഓവിയയെ പരിപാടിയില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിച്ചതെന്നായിരുന്നു വിവരം.

എന്നാലിപ്പോഴിതാ ഇതിനുള്ള കാരണം വ്യക്തമാക്കി ഓവിയ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പരിപാടിയിലെ മറ്റൊരു മത്സരാര്‍ത്ഥിയായ ആരവിനോടുള്ള നിയന്ത്രിക്കാനാകാത്ത പ്രണയമാണ് തന്നെ പരിപാടി വിടാന്‍ പ്രേരിപ്പിച്ചതെന്ന് ഓവിയ പറഞ്ഞു.

‘ഞാന്‍ ആരവിനെ പ്രണയിക്കുന്നു. എനിക്ക് ആ പ്രണയം നിയന്ത്രിക്കാനാവുന്നില്ല. അതിനാലാണ് ഞാന്‍ ഷോ വിട്ടത്. യഥാര്‍ത്ഥ സ്നേഹം പരാജയപ്പെടില്ല എന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു. ആരവിന് വേണ്ടി കാത്തിരിക്കുകയാണ് ഞാനിപ്പോള്‍’ ഓവിയ വ്യക്തമാക്കി.

കഴിഞ്ഞ ഒരാഴ്ച്ചയായി ഓവിയ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. ഷോ വിടുന്നതിന് മുമ്പ് നടി സൈക്കാട്രിസ്റ്റിനെ മൂന്നു തവണ കാണുകയും ചെയ്തിരുന്നു. ഷോയിലെ മറ്റു താരങ്ങളൊന്നും അടുപ്പം കാണിക്കാതിരിക്കുകയും ആരവ് സ്നേഹം കാണിക്കുകയും ചെയ്തതോടെ ആരവും ഓവിയയും തമ്മില്‍ പ്രണയമാണെന്ന അഭ്യൂഹവും ഉണ്ടായിരുന്നു. പരസ്യ മോഡലായ ആരവ് വിജയ് ആന്റണിയുടെ ശെയ്താന്‍ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

ഷോ തുടങ്ങിയത് മുതല്‍ സോഷ്യല്‍ മീഡിയയിലും മറ്റും ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചത് ഓവിയക്കായിരുന്നു. പുറത്താക്കാന്‍ മറ്റു മത്സരാര്‍ത്ഥികള്‍ തുടര്‍ച്ചയായി വോട്ട് ചെയ്തിട്ടും പ്രേക്ഷക പിന്തുണ ഒന്നുകൊണ്ട് മാത്രം ഷോയില്‍ നിലനിന്നയാളാണ് ഓവിയ.

തമിഴ് സിനിമയിലാണ് സജീവമെങ്കിലും ഓവിയ മലയാളിയാണ്. ഹെലന്‍ നെല്‍സണ്‍ എന്നാണ് ശരിയായ പേര്. ഓവിയ ജനിച്ചതും വളര്‍ന്നതും തൃശ്ശൂരിലാണ്. ഒരു ചാനല്‍ പരിപാടിയിലൂടെ ക്യാമറയ്ക്ക് മുന്‍പിലെത്തിയ ഓവിയ പൃഥ്വിരാജ്, കാവ്യ മാധവന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ കങ്കാരു എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.

പിന്നീട് അപൂര്‍വ, പുതിയ മുഖം, മനുഷ്യമൃഗം എന്നിവയിലും വേഷമിട്ടെങ്കിലും മലയാളത്തില്‍ ഏറെ ശ്രദ്ധ നേടാനായില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News